ആദ്യ ഓവറില്‍ മൂന്ന് ബൗണ്ടറി; രണ്ടാം ദിനം തുടക്കം ഗംഭീരമാക്കി പന്ത്

rishabh-pant-test-cricket

ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം തുടക്കം ഉഷാറാക്കി റിഷഭ് പന്ത്. ആദ്യ ഓവറില്‍ തന്നെ മൂന്ന് തവണയാണ് പന്ത് ബൗണ്ടറി കടത്തിയത്. മൊത്തം അഞ്ച് ബൗണ്ടറികളും ഒരു സിക്‌സും പറത്തിയിരിക്കുകയാണ് രാവിലെ പത്ത് മണിയായപ്പോഴേക്കും പന്ത്.

അജാസ് പട്ടേലായിരുന്നു ആദ്യ ഓവര്‍ എറിഞ്ഞത്. ആദ്യ ബോളില്‍ തന്നെ ഹാഫ് വോളിയിലൂടെ പന്ത് ബൗണ്ടറിയിലേക്ക് അദ്ദേഹം പായിച്ചു. സമാന രീതിയില്‍ രണ്ടാം പന്തും ബൗണ്ടറിയിലേക്ക്. പിന്നീട് നാലാം ബോളും ബൗണ്ടറിയിലെത്തി.

Read Also: ദക്ഷിണാഫ്രിക്കയോടേറ്റ പരാജയത്തിന് പിന്നാലെ ബംഗ്ലാദേശിന് മറ്റൊരു തിരിച്ചടി; ഏകദിനത്തിൽ നിന്ന് പ്രമുഖ താരം പിന്മാറി

പട്ടേലിന്റെ ഓവറില്‍ തന്നെയാണ് മുഴുവന്‍ ബൗണ്ടറികളും സിക്‌സും പിറന്നത്. 24 ബോളില്‍ 27 റണ്‍സ് നേടാന്‍ പന്തിന് സാധിച്ചു. ശുഭ്മാന്‍ ഗില്‍ 46 റണ്‍സെടുത്തു. നാല് വിക്കറ്റ് നഷ്ടത്തില്‍ 86 എന്ന നിലയിലായിരുന്നു ഒന്നാം ദിനം കളി അവസാനിച്ചപ്പോള്‍ ഇന്ത്യ. നിലവില്‍ 130 റണ്‍സായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News