പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ എഫ്ഐആര്‍ റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടി മൊഴി മാറ്റിയത് രാഹുലിന്റെ സമ്മര്‍ദ്ദം മൂലമാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഫറോക്ക് എ സി പി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്ളത്.
പ്രതി രാഹുല്‍ പി ഗോപാലിന്റെ ഹര്‍ജിക്കെതിരെ പൊലീസ് കോടതിയില്‍ വിശദമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതാവിരുദ്ധമെന്ന് പൊലീസ് വൃക്തമാക്കി. യുവതി പൊലീസ് സ്റ്റേഷനിലെത്തിയത് ശരീരത്തില്‍ മുറിവുകളോടെയാണെന്നും
മെഡിക്കല്‍ പരിശോധനയിലും ഇക്കാര്യം വ്യക്തമാണെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. പരാതിയില്‍ പറഞ്ഞത് തന്നെ മജിസ്ട്രേറ്റിന് മുന്നിലും യുവതി മൊഴി നല്‍കിയതുമാണ്. പരാതിയില്ലെന്ന യുവതിയുടെ ഇപ്പോഴത്തെ മൊഴി ഭീഷണി മൂലമാകാമെന്നും പൊലീസ് വ്യക്തമാക്കുന്നു.
ALSO READ:കനത്ത മഴ; ചെല്ലാനം മേഖലയില്‍ കടലാക്രമണം രൂക്ഷം
യുവതിയുടെ സത്യവാങ്മൂലത്തിന് കാരണം പ്രതിയായ രാഹുലിന്റെ സമ്മര്‍ദ്ദമാണ്. രാഹുല്‍ സ്ഥിരം മദ്യപിക്കുന്നയാളായതിനാല്‍, യുവതിക്ക് ഇനിയും ഉപദ്രവമുണ്ടാകും. രാഹുലിന് സാമ്പത്തിക സ്വാധീനമുണ്ട്, തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടക്കുന്നു. ഈ സാഹചര്യത്തില്‍
എഫ്‌ഐആര്‍ റദ്ദാക്കണമെന്ന പ്രതിയുടെ ആവശ്യം അംഗീകരിക്കരുതെന്ന് ഫറോക് എസിപി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here