പന്തീരാങ്കാവിലെ ഗാര്‍ഹിക പീഡനം: രാഹുല്‍ മുമ്പ് വിവാഹം രജിസ്റ്റര്‍ ചെയ്തതായി സഹോദരി

പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി ആക്രമിച്ച പ്രതി രാഹുല്‍ കോട്ടയം പൂഞ്ഞാര്‍ സ്വദേശിയായ ദന്തഡോക്ടറുമായി മുമ്പ് രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നതായി സഹോദരി വെളിപ്പെടുത്തി. ജര്‍മനിയിലേക്ക് കല്യാണം കഴിഞ്ഞയുടന്‍ പെണ്‍കുട്ടിയെ കൊണ്ടുപോകാനായാണ് പെട്ടെന്ന് തന്നെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്.

ALSO READ:  കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് ക്ഷണിച്ച സംഭവം; വീക്ഷണം പത്രത്തെ തള്ളി വി ഡി സതീശൻ

മതപരമായ ചടങ്ങുകള്‍ നിശ്ചയിച്ചിരുന്ന തീയതി എത്തുന്നതിന് ഒരു മാസം മുമ്പ് പെണ്‍കുട്ടി ബന്ധത്തില്‍ നിന്ന് പിന്മാറുകയും ഇരുവരും മ്യൂച്ചല്‍ ഡിവോഴ്സ് പെറ്റീഷന്‍ ഫയല്‍ ചെയ്തുവെന്നും രാഹുലിന്റെ സഹോദരി വ്യക്തമാക്കുന്നു.

വിവാഹമോചനത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നേയുള്ളൂ. ഇക്കാര്യം അറിഞ്ഞുകൊണ്ടാണ് പറവൂരിലെ പെണ്‍കുട്ടി വിവാഹത്തിന് തയ്യാറായത്. ഇരു പെണ്‍കുട്ടികളെയും പരിചയപ്പെട്ടത് മാട്രിമോണി വഴിയാണ്. പെണ്ണുകാണലും ഒരേദിവസമായിരുന്നു. ദന്തഡോക്ടറുമായി വിവാഹം ഉറപ്പിച്ചു. അതേസമയം ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി പെണ്ണുകാണല്‍ ചടങ്ങിനിടയില്‍ രാഹുലിന്റേയും സുഹൃത്തുക്കളുടേയും നമ്പര്‍ വാങ്ങി. തുടര്‍ന്ന് പൂഞ്ഞാറിലെ വിവാഹം മുടങ്ങിയത് അറിഞ്ഞ് സുഹൃത്തുക്കള്‍ വഴി തനിക്ക് വിവാഹം കഴിക്കാന്‍ സമ്മതമാണെന്ന കാര്യം രാഹുലിനെ അറിയിച്ചുവെന്നാണ് സഹോദരിയുടെ വെളിപ്പെടുത്തല്‍. കൂടാതെ വഴക്കുണ്ടായ ദിവസം ഇരുവരും മദ്യപിച്ചിരുന്നതായും ഇവര്‍ പറയുന്നു.

ALSO READ: പ്രീമിയര്‍ ലീഗ് കിരീടപ്പോരാട്ടം ക്ലൈമാക്സിലേക്ക്; മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടും ഒന്നാമത്

കേസുമായി ബന്ധപ്പെട്ട് രാഹുലിനായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കാനാണ് പൊലീസിന്റെ തീരുമാനം. രാഹുല്‍ വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് സര്‍ക്കുലര്‍ പുറത്തിറക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News