പന്തീരാങ്കാവ് ഗാർഹിക പീഡനം; കൂട്ടുപ്രതി രാജേഷിനെ കോടതിയിൽ ഹാജരാക്കി

പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ കൂട്ടുപ്രതി രാജേഷിനെ കോടതിയിൽ ഹാജരാക്കി. ഒളിച്ചു കടത്താൻ സഹായിച്ചതിന് ഐപിസി 212 വകുപ്പ് ചുമത്തി. രാഹുലിനെ കണ്ടെത്താനുള്ള നടപടി ആരംഭിച്ചുവെന്ന് എസിപി സാജു പി അബ്രഹാം അറിയിച്ചു. ബ്ലൂ കോർണർ നോട്ടീസിൽ റിപ്പോർട്ട് കിട്ടിയാൽ യെല്ലോ കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിയെ ബാംഗ്ളൂരിലെത്തിക്കാൻ സഹായിച്ചയാളാണ് രാജേഷ്.

Also Read: കാലടിയിൽ ടിപ്പർ സ്കൂട്ടറിൽ ഇടിച്ച് അപകടം; സ്കൂട്ടർ യാത്രികരായ പെൺകുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇരയെ ആക്രമിക്കുമ്പോള്‍ രാഹുല്‍ ഗോപാലിനൊപ്പം ഒപ്പം രാജേഷ് ഉണ്ടായിരുന്നു. രാഹുല്‍ സിംഗപ്പുര്‍ വഴി ജര്‍മനിയില്‍ എത്തി എന്ന് രാജേഷ് പൊലീസിനോട് വെളിപ്പെടുത്തി. രാഹുലിനെതിരെ പുറപ്പെടുവിച്ച ബ്ലൂ കോർണർ നോട്ടീസ് സിങ്കപ്പൂര്‍ ജര്‍മ്മനി എന്നീ രാജ്യങ്ങളിലെ വിവരങ്ങൾ ശേഖരിക്കാനാണ്.

Also Read: അന്ത്യോക്യാ പാത്രയർക്കീസിന്റെ ഉത്തരവുകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു; ക്നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പോലീത്തയെ സസ്പെൻഡ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk