ഭർതൃവീട്ടിൽ യുവതി പീഡനത്തിനിരയായ സംഭവം; പന്തീരങ്കാവ് എസ് എച്ച് ഒയ്ക്ക് സസ്പെൻഷൻ

ഭർതൃവീട്ടിൽ യുവതി പീഡനത്തിനിരയായ സംഭവത്തിൽ പന്തീരങ്കാവ് എസ് എച്ച് ഒയ്ക്ക് സസ്പെൻഷൻ. എഎസ് സരിനെയാണ് സസ്പെൻഡ് ചെയ്തത്. കമ്മീഷണറുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. എസ് എച്ച് ക്കെതിരെ വകുപ്പുതല നടപടികളും ഉണ്ടാവും.

ALSO READ: വേനൽചൂട്: നഷ്ടം സംഭവിച്ച തോട്ടങ്ങൾക്ക് കേന്ദ്ര സർക്കാർ അടിയന്തിര നഷ്ടപരിഹാരം അനുവദിക്കണമെന്ന് പി എൽ സി

പന്തീരങ്കാവിലെ ഭര്‍തൃവീട്ടില്‍ വെച്ച് പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായി എന്നാണ് കുടുംബത്തിന്റെ പരാതി. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ ഭര്‍ത്താവ് രാഹുല്‍ മൊബൈല്‍ ചാര്‍ജറിന്റെ കേബിള്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയെന്നും ബെല്‍റ്റ് ഉപയോഗിച്ച് അടിച്ചുവെന്നും പരാതിയില്‍ പറയുന്നു. മര്‍ദനം ചൂണ്ടിക്കാട്ടി വധശ്രമത്തിന് കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് പന്തീരങ്കാവ് പൊലീസിലാണ് കുടുംബം പരാതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News