പന്തീരാങ്കാവ് സ്ത്രീധന പീഡന കേസില്‍ ഭര്‍ത്താവിന് അനുകൂലമായി മൊഴി മാറ്റി പറഞ്ഞ യുവതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. യുവതിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
ഒരാഴ്ചയായി യുവതിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് നല്‍കിയ പരാതിയില്‍ വടക്കേക്കര പൊലീസ് കേസെടുത്തിരുന്നു. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്. പെണ്‍കുട്ടി ജോലി ചെയ്തിരുന്ന തിരുവനന്തപുരത്ത് ഉള്‍പ്പെടെ അന്വേഷിച്ചിക്കുന്നുണ്ട്. കേസില്‍ നിലപാട് മാറ്റിയ യുവതി, ഭര്‍ത്താവ് രാഹുല്‍ പി ഗോപാലും വീട്ടുകാരും സ്ത്രീധനം ചോദിച്ചിട്ടില്ലെന്നു പറഞ്ഞു കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങള്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
ALSO READ:സൗഹൃദം സ്ഥാപിച്ച് വനിതാ ഡോക്ടറിൽ നിന്ന് 7ലക്ഷം രൂപയും 30 പവനും തട്ടി; യൂട്യൂബർ അറസ്റ്റിൽ
യുവതിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാകാമെന്നു പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞതിനെത്തുടര്‍ന്ന് തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും നിലപാട് മാറ്റാന്‍ പ്രേരിപ്പിച്ചിട്ടില്ലെന്നും പറഞ്ഞു മറ്റൊരു വീഡിയോയും യുവതി പോസ്റ്റ് ചെയ്തു. യുവതിയെ കാണ്‍മാനില്ലെന്ന പരാതിയില്‍ യുവതിയുടെ വീട്ടുകാരുടെ മൊഴി വടക്കേക്കര പൊലീസ് രേഖപ്പെടുത്തി.
മകള്‍ സ്വന്തമായി ഇത്തരത്തില്‍ മാറ്റിപ്പറയുമെന്നു വിശ്വസിക്കുന്നില്ല. കേസില്‍ നിന്ന് രക്ഷപ്പെടാനായി രാഹുലിന്റെ ആളുകള്‍ ഒരുക്കിയ തന്ത്രമാണിതെന്നും പെണ്‍കുട്ടി രാഹുലിന്റെ ആളുകളുടെ കസ്റ്റഡിയിലാണെന്നും അവര്‍ നിര്‍ബന്ധിച്ചു പറയിപ്പിക്കുന്നതയാണ് വിശ്വസിക്കുന്നതെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
ALSO READ:‘ആദിവാസികൾക്ക് സ്വയം തൊഴിൽ കണ്ടെത്താനുള്ള ഇടപെടൽ നടത്തുന്നുണ്ട്’: മന്ത്രി കെ രാധാകൃഷ്ണൻ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here