പന്തീരാങ്കാവ് പീഡന കേസ്; യുവതി മൊഴി മാറ്റി പറയാനുള്ള സാഹചര്യം എന്താണെന്ന് കണ്ടെത്തണം: പി സതീദേവി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ യുവതി മൊഴി മാറ്റി പറയാനുള്ള സാഹചര്യം എന്താണെന്ന് കണ്ടെത്തണമെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. സംഭവത്തില്‍ വനിതാ കമ്മീഷന്‍ കൃത്യമായി ഇടപെട്ടിരുന്നു. യുവതിക്ക് കൗണ്‍സലിംഗ് നല്‍കിയിരുന്നു. യുവതി മൊഴി മാറ്റി പറയാനുള്ള സാഹചര്യം എന്താണെന്ന് കണ്ടെത്തണം. യുവതി സമ്മര്‍ദത്തിന് വഴങ്ങിയാണോ മൊഴിമാറ്റി പറഞ്ഞതെന്നും പൊലീസ് പരിശോധിക്കണമെന്നും യുവതി എവിടെയാണെന്ന് കണ്ടെത്തണമെന്നും പി സതീദേവി ആവശ്യപ്പെട്ടു.

ALSO READ:കുവൈത്തിൽ ഫ്ലാറ്റിനുണ്ടായ തീപിടുത്തത്തില്‍ മരണ സംഖ്യ ഉയർന്നു; 40 പേര്‍ മരിച്ചതായി റിപ്പോർട്ട്

അതേസമയം കൊച്ചിയില്‍ വനിതാ ഓട്ടോ ഡ്രൈവറെ മര്‍ദ്ധിച്ച സംഭവം വളരെ ഗൗരവമായി കാണുന്നുവെന്നും പി സതീദേവി പറഞ്ഞു. മര്‍ദ്ദനമേറ്റ ജയ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം പൊലീസ് ഉറപ്പാക്കണം. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ:സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്; പവന് 240 രൂപ കൂടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News