പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് ; ആരും തട്ടിക്കൊണ്ടു പോയിട്ടില്ല, മാനസിക സമ്മർദ്ദം അനുഭവിക്കുന്നു; വീണ്ടും വീഡിയോയുമായി പെൺകുട്ടി

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ വീണ്ടും വീഡിയോയുമായി പെൺകുട്ടി. തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് വീഡിയോയിൽ പെൺകുട്ടി ആവർത്തിച്ചു.ആരും തന്നെ ഭീഷണിപ്പെടുത്തിയിട്ടില്ല എന്നും കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നുവെന്നും പെൺകുട്ടി പറഞ്ഞു.

ALSO READ: ‘ദേശീയപാത 66 ; വേഗത്തിൽ പുരോഗമിക്കുന്നത് മലപ്പുറത്ത്’; മന്ത്രി പി എ മുഹമ്മദ് റിയാസ്

വീട്ടിൽ നിൽക്കാൻ സാധിച്ചില്ല.സുരക്ഷിതയാണ് എന്ന് അമ്മയെ അറിയിച്ചു.അച്ഛൻറെ പ്രതികരണം തന്നെ വിഷമിപ്പിച്ചുവെന്നും തനിക്ക് പരുക്കേറ്റിട്ടില്ലെന്നും പെൺകുട്ടി വീഡിയോയിലൂടെ വ്യക്തമാക്കി.

ALSO READ: ‘ആരുടെ കൂടെ ചങ്ങാത്തം കൂടണം എന്ന് ശ്രദ്ധിക്കണം; പൊലീസ് സേന തികഞ്ഞ ജാഗ്രത പാലിക്കണം’: മുഖ്യമന്ത്രി

അതേസമയം ഭര്‍ത്താവിന് അനുകൂലമായി മൊഴി മാറ്റി പറഞ്ഞ യുവതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. യുവതിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

പെണ്‍കുട്ടി ജോലി ചെയ്തിരുന്ന തിരുവനന്തപുരത്ത് ഉള്‍പ്പെടെ അന്വേഷിക്കുന്നുണ്ട്. കേസില്‍ നിലപാട് മാറ്റിയ യുവതി, ഭര്‍ത്താവ് രാഹുല്‍ പി ഗോപാലും വീട്ടുകാരും സ്ത്രീധനം ചോദിച്ചിട്ടില്ലെന്നു പറഞ്ഞു കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങള്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News