പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; രാഹുലിൻ്റെ അമ്മയും സഹോദരിയുടെയും മുൻകൂർ ജാമ്യ ഹർജിയിൽ കോടതി വിധി ഇന്ന്

പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുലിൻ്റെ അമ്മയും സഹോദരിയും നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. വാദം പൂർത്തിയായ ഹർജിയിൽ കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. പന്തീരാങ്കാവ് ഗാർഹിക പീഡനകേസിൽ, രണ്ട്, മൂന്ന് പ്രതികളാണ് രാഹുലിൻ്റെ അമ്മയും സഹോദരിയും.

Also read:മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ പൊലീസിന്റെ ഉന്നതലയോഗം ഇന്ന് ചേരും

കേസിൽ പൊലീസ് കോടതിയിൽ തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിച്ചിരുന്നു. രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ സ്ത്രീധന പീഡനക്കുറ്റം ചുമത്തിയതിന് പിന്നാലെയാണ് ഇരുവരും മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. കേസിലെ പ്രതിയായ സീനിയർ സിവിൽ പൊലീസ് ഓഫീസർ ശരത് ലാലിന്റെ മുൻകൂർ ജാമ്യാപേക്ഷ 31ന് കോടതി പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News