പപ്പുവ ന്യൂ ഗിനിയയും ഇന്ത്യയും തമ്മിലുള്ള ആദ്യ കോ പ്രൊഡക്ഷന്‍ ചിത്രം ‘പപ്പ ബുക്ക’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് സംവിധായകന്‍ പാ രഞ്ജിത്ത്. ഡോ. ബിജു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് നൊലെനെ തൗല വുനം, അക്ഷയ് കുമാര്‍ പരീജ, പാ രഞ്ജിത്ത്, പ്രകാശ് ബാരെ എന്നിവര്‍ ആണ്.
സിനെ ബോബോറ, റിതാഭാരി ചക്രബര്‍ത്തി, പ്രകാശ് ബാരെ, ജോണ്‍ സിക്കെ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. പപ്പുവ ന്യൂ ഗിനിയയിലെ ടൂറിസം, കലാ സാംസ്‌കാരിക വകുപ്പ് മന്ത്രി ബെല്‍ടണ്‍ നോര്‍മന്‍ നമഹ്, നാഷണല്‍ കള്‍ച്ചറല്‍ കമ്മീഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്റ്റീവന്‍ എനോമ്പ് കിലാണ്ട, സെക്രട്ടറി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കമ്യൂണിറ്റി ഡെവലപ്‌മെന്റ് ആന്‍ഡ് റിലീജിയന്‍ ജെറി ഉബൈസ്, പപ്പുവ ന്യൂ ഗിനിയയിലെ ഇന്ത്യന്‍ ഹൈ കമ്മീഷണര്‍ രവീന്ദ്ര നാഥ്, സംവിധായകന്‍ പാ രഞ്ജിത്ത്, മൂന്ന് തവണ ഗ്രാമി പുരസ്‌കാരം നേടിയ സംഗീതജ്ഞന്‍ റിക്കി കേജ്, ബോളിവുഡ്- ബംഗാളി നടി റിതാഭാരി ചക്രബര്‍ത്തി എന്നിവര്‍ ചേര്‍ന്നാണ് ആദ്യ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രകാശനം ചെയ്തത്.
Read Also: ഹിജാബ് ധരിക്കാതെ ഓണ്‍ലൈന്‍ ഗാനവിരുന്ന്; ഇറാനില്‍ യുവ ഗായിക അറസ്റ്റില്‍
ഛായാഗ്രഹണം- യദു രാധാകൃഷ്ണന്‍, സംഗീതം- റിക്കി കേജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ & എഡിറ്റര്‍- ഡേവിസ് മാനുവല്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- ദിലീപ് ദാസ്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈന്‍- പി സാനു, സൗണ്ട് മിക്‌സിങ് – ജിതിന്‍ ജോസഫ്, മേക്ക് അപ് – അന്ന പങ്കി നവാര, കോസ്‌റ്യൂംസ് – അരവിന്ദ് കെ ആര്‍, കോ റൈറ്റര്‍ – ഡാനിയേല്‍ ജോനര്‍ഘട്ട്. പാ രഞ്ജിത്തിൻ്റെ പോസ്റ്റ് കാണാം:
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here