ഇന്ന് പലരും നേരിടുന്ന രു വലിയ പ്രശ്‌നമാണ് അമിതവണ്ണവും കുടവയറും. വയറു കുറയക്കാന്‍ ഡയറ്റിംഗും വ്യായാമവും കൊണ്ട് നടക്കുന്നവര്‍ക്ക് അതില്‍ യാതൊരു ഫലവും കിട്ടുന്നില്ല എന്നതാണ് സത്യാവസ്ഥ. എന്നാല്‍ ഇനി പാര്‍ശ്വഫലങ്ങളൊന്നുമില്ലാതെ തന്നെ വീട്ടിലിരുന്ന് വയറു കുറയ്ക്കാം.
ചാടിയ വയര്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ഇനി ചില എളുപ്പവഴികള്‍ പരീക്ഷിക്കാം. അവ എന്തൊക്കെയെന്ന് നോക്കാം.
Also Read : ‘അഭിനയ സാമ്രാജ്യങ്ങളുടെ അമരക്കാരൻ’ മലയാളത്തിൻ്റെ മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ
പുതിന ഇല തടി കുറയാനും വയറു കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ്. പുതിന ഇല ചട്നിയും പുതിന ഇല ഇട്ട ചായയും കുടിയ്ക്കുന്നത് വയറു കുറയ്ക്കാന്‍ നല്ലതാണ്.
കാരറ്റ് ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്നതാണ്. എന്നാല്‍ വയറു കുറയ്ക്കാനും മിടുക്കനാണ് കാരറ്റ. ഭക്ഷണത്തിനു മുന്‍പ് തന്നെ കാരറ്റ് കഴിയ്ക്കുക. കാരറ്റ് ജ്യൂസും നിങ്ങളുടെ വയറു കുറയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
പെരുംജീരകം കാണാന്‍ ചെറുതാണെങ്കിലും വയറു കുറയ്ക്കുന്ന കാര്യത്തില്‍ ആള് ഭീകരനാണ്. പെരുംജീരകം വെള്ളത്തിലിട്ടു തിളപ്പിച്ച് ആ വെള്ളം ഒരാഴ്ച സ്ഥിരമായി കുടിച്ചാല്‍ ഏത് ചാടിയ വയറും കുറയും.
ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ ഏറ്റവുമധികം സഹായിക്കുന്നതാണ് പപ്പായ. വെറുതേ ഇരിയ്ക്കുമ്പോള്‍ പോലും കഴിച്ചു നോക്കിക്കോളൂ. വ്യത്യാസം ഒരാഴ്ചയ്ക്കുള്ളില്‍ അറിയാം.
പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുള്ളതാണ് പാല്‍. എന്നാല്‍ പാലിനെ കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍പ്പെടുത്തി മാറ്റി നിര്‍ത്തുന്നതും സ്ഥിരമാണ്. എന്നാല്‍ പാലും മോരും തൈരുമെല്ലാം വയറു കുറയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here