രോഗികളുടെ റിപ്പോര്‍ട്ട് പേപ്പര്‍ പ്ലേയ്റ്റാക്കി ഹോസ്പിറ്റല്‍ സ്റ്റാഫുകള്‍; വീഡിയോ വൈറല്‍

മുംബൈയിലെ കിംഗ് എഡ്വേഡ് മെമ്മോറിയല്‍ ഹോ്‌സ്പിറ്റല്‍ സ്റ്റാഫുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് ആശുപത്രി അഡ്മിനിസ്‌ട്രേഷന്‍. ആറോളം സ്റ്റാഫുകള്‍ ചേര്‍ന്ന് രോഗികളുടെ റിപ്പോര്‍ട്ടുകള്‍ പേപ്പര്‍ പ്ലേയ്റ്റുകളാക്കിയ വീഡിയോ വൈറലായതിന് പിന്നാലെയാണ് നടപടി.

ALSO READ:  ‘കൈകോർത്ത് കെസ്‌പേസും വിഎസ്‌എസ്‌സിയും’, പുത്തൻ സംരഭങ്ങൾക്ക് തുടക്കം കുറിക്കാനുള്ള മുന്നൊരുക്കമെന്ന് മുഖ്യമന്ത്രി

മുന്‍ മേയര്‍ കിഷോര്‍ പഡ്‌നേക്കര്‍ ഈ വീഡിയോ ദൃശ്യങ്ങള്‍ എക്‌സില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ പേപ്പര്‍ പ്ലേറ്റുകള്‍ രോഗികളുടെ റിപ്പോര്‍ട്ട് ഉപയോഗിച്ചല്ല നിര്‍മിച്ചിരിക്കുന്നതെന്നാണ് ആശുപത്രി ഡീന്‍ ഡോ. സംഗീത റാവത്ത് പ്രതികരിച്ചത്.

ALSO READ:  കെഎസ്ഇബി ഓഫീസിൽ അതിക്രമിച്ചു കയറി ജീവനക്കാരെ മർദിക്കുകയും ഓഫീസ് തകർക്കുകയും ചെയ്‌ത വ്യക്തികളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു

രോഗികളുടെ റിപ്പോര്‍ട്ടല്ല. സ്‌ക്രാപ് ഡീലേഴ്‌സിന് നല്‍കാനായി മാറ്റിവച്ചിരുന്ന പഴയ സിടി സ്‌കാന്‍ ഫോള്‍ഡറുകളാണെന്നാണ് ഇവര്‍ പറയുന്നത്. ഇവയൊന്നും കീറിപോയവയല്ലായിരുന്നുവെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here