തേങ്ങാ ചമ്മന്തി മടുത്തോ? എങ്കിൽ പപ്പടം കൊണ്ടൊരു ചമ്മന്തി ഉണ്ടാക്കി നോക്കു

മലയാളികൾക്ക് ചമ്മന്തി ഏറെ ഇഷ്ട്ടമാണ്. ഒരുപാട് തരം ചമ്മന്തികൾ നമ്മുക്കുണ്ട്. ഒരു വെറൈറ്റിക്ക് പപ്പട ചമ്മന്തി ആയാലോ? പപ്പട ചമ്മന്തി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം…

ചേരുവകൾ:

പപ്പടം
വറ്റൽമുളക് – 3 എണ്ണം
ചുവന്നുള്ളി – 5 എണ്ണം
വാളംപുളി – ആവശ്യത്തിന്
കറിവേപ്പില – ഒരു തണ്ട്
തേങ്ങ ചിരകിയത് – ഒരു കപ്പ്
മുളകുപൊടി – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്

Also read:മിക്‌സി വേണ്ട, ജ്യൂസർ വേണ്ട, രണ്ട് മിനിറ്റ് മതി; ഈ ജ്യൂസ് റെഡി

തയ്യാറാക്കുന്ന വിധം:

അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി പപ്പടം വറുത്തെടുക്കുക. വറുത്തെടുത്ത പപ്പടവും, എരിവിനനുസരിച്ച് വറ്റൽമുളകും,നാലോ അഞ്ചോ ചുവന്നുള്ളിയും, വാളംപുളിയും, കറിവേപ്പിലയും അരയ്ക്കുക.

ഇതിലേയ്ക്ക് അൽപ്പം തേങ്ങ ചിരകിയതും, മുളകുപൊടിയും, ആവശ്യത്തിന് ഉപ്പും, കുറച്ചു വെളിച്ചെണ്ണയും ചേർത്ത് ഒരിക്കൽ കൂടി അരച്ചെടുക്കുക. പപ്പട ചമ്മന്തി റെഡി.

pappada chammanthi easy recipe

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News