ഇതുണ്ടെങ്കിൽ ഒരുപറ ചോറുണ്ണാം; പപ്പട ചമ്മന്തി ഒരു കില്ലാടി തന്നെ

chutney

ചോറിൻ്റെ കൂടെ ചമ്മന്തി കഴിക്കാൻ ഇഷ്ടമല്ലാത്ത ആരാണുള്ളതല്ലേ. നല്ല കല്ലിലരച്ച തേങ്ങാ ചമ്മന്തിയുണ്ടെങ്കിൽ ചിലർക്ക് ചോറിനൊപ്പം മറ്റൊരു കറിയും വേണ്ട. മറ്റ് കറിയുണ്ടാക്കാൻ സമയമില്ലാത്തപ്പോൾ വേഗം തയ്യാറാക്കാൻ പറ്റിയ ഒരു വിഭവം കൂടിയാണിത്. അതേസമയം ചമ്മന്തിക്കിടയിൽ ഇപ്പോൾ വൈറൽ പപ്പട ചമ്മന്തിയാണ്. സോഷ്യൽ മീഡിയ റീൽസിലടക്കം ഇതിപ്പോൾ ഹിറ്റാണ്. നിങ്ങൾ ഈ പപ്പട ചമ്മന്തി കഴിച്ച് നോക്കിയിട്ടുണ്ടോ? ഇല്ലെങ്കിലൊന്ന് ഉണ്ടാക്കി നോക്കിയാലോ. എങ്കിലിതാ റെസിപ്പി.

ആവശ്യമായ ചേരുവകൾ

പപ്പടം – 4 എണ്ണം (വറുത്തത്)
തേങ്ങ – ഒന്നര മുറി
ചുവന്നുള്ളി – 10 എണ്ണം
ഇഞ്ചി – 2 സ്പൂൺ
മുളകുപൊടി – 2 സ്പൂൺ
പുളി – ഒരെണ്ണം
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്


തയാറാക്കുന്ന വിധം

അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി പപ്പടം വറുത്തെടുക്കുക. വറുത്തെടുത്ത പപ്പടവും, എരിവിനനുസരിച്ച് വറ്റൽമുളകും,നാലോ അഞ്ചോ ചുവന്നുള്ളിയും, വാളംപുളിയും, കറിവേപ്പിലയും അരയ്ക്കുക. ഇനി ഇതിലേയ്ക്ക് അൽപ്പം തേങ്ങ ചിരകിയതും, മുളകുപൊടിയും, ആവശ്യത്തിന് ഉപ്പും, കുറച്ചു വെളിച്ചെണ്ണയും ചേർത്ത് വെള്ളം ചേർക്കാതെ അരച്ച് എടുക്കുക. ഇതോടെ സ്വാദേറും പപ്പട ചമ്മന്തി റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration