പാപ്പനംകോട് അപകടം; മരിച്ച രണ്ടാമത്തെയാള്‍ പുരുഷന്‍

fire-breakout

തിരുവനന്തപുരം പാപ്പനംകോട് തീപിടിത്തത്തില്‍ രണ്ടുപേര്‍ മരിച്ചു. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയിലാണ് തീപിടിത്തം ഉണ്ടായത്. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയാണ് മരിച്ചവരില്‍ ഒരാള്‍. മരിച്ച മറ്റേയാള്‍ പുരഷനാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ALSO READ:  ഇനി മുതൽ ബലാത്സംഗകേസ് പ്രതികൾക്ക് വധശിക്ഷ ; ചരിത്രപരമായ ‘അപരാജിത ബിൽ’ പാസ്സാക്കി മമത ബാനർജി

ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു തീപിടിത്തം. എയര്‍കണ്ടീഷന്‍ പൊട്ടിത്തെറിച്ചാണ് തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അപകടസമയം സ്ഥാപനത്തില്‍ ഉണ്ടായിരുന്ന ജീവനക്കാരി വൈഷ്ണയും മറ്റൊരാളും തല്‍ക്ഷണം മരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് ദുരൂഹത സംശയിക്കുന്നുണ്ട്. മന്ത്രിമാരായ വി ശിവന്‍കുട്ടി, കെ രാജന്‍, ജി ആര്‍ അനില്‍, ജില്ലാ കലക്ടര്‍ അനുകുമാരി, സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ തുടങ്ങിയവര്‍ അപകടസ്ഥലത്ത് എത്തി. അപകടത്തിന്റെ എല്ലാ സാധ്യതയും പരിശോധിക്കുമെന്ന് സ്ഥലത്ത് എത്തിയ മന്ത്രിമാരും ജില്ലാ കലക്ടറും വ്യക്തമാക്കി.

ALSO READ: കോഴിക്കോട് റോഡില്‍ വര്‍ണപുക പടര്‍ത്തി യുവാക്കളുടെ അഭ്യാസ യാത്ര; വീഡിയോ

15 വര്‍ഷമായി പാപ്പനംകോട് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ന്യൂ ഇന്ത്യ അഷറന്‍സ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. അതേസമയം, രാവിലെ സ്ഥാപനത്തിനുള്ളില്‍ ഒരാള്‍ എത്തി ബഹളം വെച്ചിരുന്നതായി സമീപവാസികള്‍ പൊലീസിനെ അറിയിച്ചു. ഓഫീസിലെ ജീവനക്കാരി വൈഷ്ണയും മരിച്ച പുരുഷനും തമ്മിലുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News