പപ്പായ ചില്ലറക്കാരനല്ല; ഗുണങ്ങള്‍ ഏറെ…

പഴങ്ങളുടെ റാണിയെന്നാണ് പപ്പായ അറിയപ്പെടുന്നത്. കേരളത്തില്‍ സുലഭമായി കാണുന്ന പപ്പായയ്ക്ക് വിലയും വളരെ കുറവാണ്. പോഷകഗുണമേന്മയാല്‍ ഏറെ സമ്പന്നമാണ് പപ്പായ. പപ്പായയില്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ആവശ്യമായ വൈറ്റമിന്‍ ‘എ’ ഏറെയുണ്ട് പപ്പായ ഒരു നല്ല സൗന്ദര്യവര്‍ദ്ധകവസ്തുവും കൂടിയാണ്.

ALSO READ:ഉറക്കത്തിന് തടസ്സമാകും; കിടക്കുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കണം

പഴുത്ത പപ്പായയുടെ മാംസളഭാഗം കുരുകളഞ്ഞെടുത്ത് ദിവസേന മുഖത്തുതേച്ച് അധികം ഉണങ്ങുന്നതിന് മുമ്പേ കഴുകിക്കളഞ്ഞാല്‍ ചര്‍മ്മത്തിന് ഭംഗി വര്‍ധിക്കും. മലബന്ധം ശമിക്കുവാനും ഉത്തമമാണ് പപ്പായ. പപ്പായക്കുരു അരച്ച് ലേപനം ചെയ്താല്‍ പുഴുക്കടി ശമിക്കും. മാംസാഹാരം എളുപ്പത്തില്‍ ദഹിക്കാന്‍ പപ്പായ കഴിക്കുന്നത് വളരെ നല്ലതാണ്.

ALSO READ:മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുടെ പി എ ആയി ചമഞ്ഞ് 15 ലക്ഷം രൂപ തട്ടി; രണ്ട് പേര്‍ അറസ്റ്റില്‍

ആര്‍ത്തവം ക്രമമല്ലാത്ത സ്ത്രീകള്‍ പപ്പായ പച്ചയായി കഴിച്ചാല്‍ (ഒരാഴ്ചക്കാലമെങ്കിലും) ആര്‍ത്തവം ക്രമമാകും. ചെറിയ കുട്ടികള്‍ക്ക് പപ്പായപ്പഴം കൊടുത്ത് ശീലിപ്പിച്ചാല്‍ അവരുടെ ആരോഗ്യത്തിന് ഗുണമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News