പള്ളിവളപ്പിൽ ജനക്കൂട്ടം, കൗതുകമായി പപ്പായമരം

മലപ്പുറം കീഴുപറമ്പ് കുറ്റൂളി ഹയാത്തുല്‍ മുസ്ലി പള്ളിവളപ്പിലെ ഒരു പപ്പായ മരമാണ് നാട്ടുകാർക്ക് ഇപ്പോൾ കൗതുകം. ഈ പപ്പായമരം കാണാൻ നിരവധി പേരാണ് പള്ളിമുറ്റത്തേക്കെത്തുന്നത്. പപ്പായ മരത്തിന്റെ ഇലയുടെ തണ്ടിൽ കായ വളർന്നതാണ് ആളുകൾ ഇത്രയും തടിച്ചുകൂടാൻ കാരണം.

ഒരേസമയം തണ്ടിലും ഇലയിലും കായ വളരുന്നത് അപൂർവമാണെന്നാണ് കർഷകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നത്. നാടൻ ഇനത്തിൽപെട്ട പപ്പായമരമാണ് ഇത്. സാധാരണയായി തടിയും തണ്ടും ചേരുന്നിടത്ത് പൂക്കളുണ്ടായി, അത് പപ്പായ ഫലമായി മാറുകയാണ് ചെയ്യുന്നത്. എന്നാൽ ഇവിടെ നേരെ വിപരീതമായി ഇലയുടെ തണ്ടിൽ കായ വളരുകയാണ് ചെയ്തിരിക്കുന്നത്, എന്തുതന്നെയായാലും ഈ കാഴ്ച കാണാൻ ജനങ്ങൾ കൂട്ടമായിത്തന്നെ പള്ളിമുറ്റത്തേക്ക് എത്തുന്നുണ്ട്. ഈ പപ്പായമരത്തെ നല്ലരീതിയിൽ പരിപാലിക്കാനാണ് അധികൃതരുടെ ശ്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News