പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അടക്കമുള്ള പാരാമെഡിക്കല്‍ കോഴ്സുകളില്‍ 2024- 25 വര്‍ഷത്തെ സര്‍ക്കാര്‍/ സ്വാശ്രയ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ സ്പെഷ്യല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
അലോട്ട്മെന്റ് ലഭിച്ചവര്‍ വെബ്സൈറ്റില്‍ നിന്നും പ്രിന്റ് എടുത്ത ഫീ പെയ്മെന്റ് സ്ലിപ്പ് മുഖേനയോ അല്ലെങ്കില്‍ ഓണ്‍ലൈനായോ ജനുവരി 20 നകം ടോക്കണ്‍ ഫീ ഒടുക്കി അതത് കോളേജുകളില്‍ നേരിട്ട് ഹാജരായി പ്രവേശനം നേടണം. ഫീസ് ഒടുക്കാത്തവര്‍ക്ക് അലോട്ട്മെന്റ് നഷ്ടപ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 364.
Read Also: മെയ് മാസത്തെ സിഎ എക്‌സാം എഴുതുന്നുണ്ടോ; ഇക്കാര്യം ശ്രദ്ധിക്കാതെ പോകരുതേ
കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഫുള്‍സ്റ്റാക്ക് ഡെവലപ്പ്മെന്റ് പൈതണ്‍, സൈബര്‍ സെക്യൂരിറ്റി ആൻഡ് എത്തിക്കല്‍ ഹാക്കിങ്, കംമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആൻഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് എന്നീ കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം സ്പെന്‍സര്‍ ജംഗ്ഷനിലെ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ട് ബന്ധപ്പെടുക. ഫോണ്‍: 0471- 2337450, 2320332.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here