പരിശീലനപ്പറക്കലിനിടെ ശ്രീലങ്കയിൽ പാരച്യൂട്ട് അപകടം; നാല്‌ സൈനികർക്ക്‌ പരിക്ക്‌

ശ്രീലങ്കയിൽ പാരച്യൂട്ടുകൾ തമ്മിൽ കുരുങ്ങി നാല്‌ സൈനികർക്ക്‌ പരിക്ക്‌. സ്വാതന്ത്ര്യദിന പരേഡിനായുള്ള പരിശീലനപ്പറക്കലിനിടെയാണ് അപകടം. പരിക്കേറ്റവരുടെ കൂട്ടത്തിൽ വ്യോമസേന ഗ്രൂപ്പ്‌ ക്യാപ്റ്റൻ ആയ ദുഷാൻ വിജെസിംഗെയും ഉണ്ട്. ഫെബ്രുവരി നാലിന് നടക്കാനിരുന്ന പരേഡിനായി പരിശീലനം നടത്തുന്നതിനിടെയാണ് പാരച്യൂട്ടുകൾ കൂട്ടിമുട്ടി തമ്മിൽ കുരുങ്ങിയത്. നിയന്ത്രണം നഷ്‌ടപ്പെട്ട്‌ താഴേക്ക്‌ വീണ ചില പാരച്യൂട്ടുകളിലെ സൈനികർ കെട്ടിടത്തിനു മുകളിൽ വീണു. പറക്കലിന്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരു പാരച്യൂട്ടിൽ നിന്ന് സൈനികൻ നിലത്തേക്ക്‌ വീഴുന്നു എന്നത് വ്യക്തമാണ്‌.

ALSO READ: ഫ്രാൻസിൽ തീവ്രവലത്‌ സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾ; പ്രതിഷേധിച്ച്‌ കർഷകർ പാരീസിന്‌ ചുറ്റും വേലികെട്ടി

പാരച്യൂട്ടിൽ നിന്ന് താഴെ വീണ നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാത്രമല്ല പട്ടായയിൽ വെച്ച് പ്രശസ്ത ബ്രിട്ടീഷ്‌ ബേസ്‌ ജമ്പർ നതി ഓഡിൻസൺ പാരച്യൂട്ട്‌ അപകടത്തിൽ മരിച്ച്‌ ദിവസങ്ങൾ മാത്രം പിന്നിട്ട വേളയിലാണ് ശ്രീലങ്കയിലെ അപകടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News