മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യയുടെ ഭരണഘടനയും ഭൂപടവും മാറും: കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവ് പരകാല പ്രഭാകര്‍

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യയുടെ ഭരണഘടനയും ഭൂപടവും മാറുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവും സാമ്പത്തിക വിദഗ്ധനുമായ പരകാല പ്രഭാകര്‍. മൈക്രോബ്ലോഗിംഗ് സൈറ്റായ എക്‌സില്‍ നടത്തിയ അഭിമുഖത്തിലാണ് പരകാല പ്രഭാകറിന്റെ പ്രതികരണം.

മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ ലഡാക്ക്-മണിപ്പൂര്‍ പോലെയുള്ള സാഹചര്യം രാജ്യത്ത് വീണ്ടും ഉടലെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രാജ്യം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണച്ചൂടില്‍ മുന്നോട്ടുപോകുമ്പോഴാണ് ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവും സാമ്പത്തിക വിദഗ്ധനുമായ പരകാല പ്രഭാകര്‍ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ സംഭവിച്ചേക്കാവുന്ന ആശങ്കകള്‍ പങ്കുവച്ചത്.

Also Read : ക്ഷേമ പെന്‍ഷന്‍ന് തടസം നേരിടാന്‍ കാരണം കേന്ദ്രത്തിന്റെ വൈരാഗ്യം:മുഖ്യമന്ത്രി

2024ലും നരേന്ദ്രമോദി വിജയം ആവര്‍ത്തിച്ചാല്‍ ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് പരകാല പ്രഭാകര്‍ പറയുന്നു. മോദി അധികാരത്തില്‍ തുടര്‍ന്നാല്‍ ഇന്ത്യയുടെ ഭരണഘടന തന്നെ മാറും. രാജ്യത്തിന്റെ ഭൂപടത്തില്‍ പോലും മാറ്റമുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. മൈക്രോബ്ലോഗിംഗ് സൈറ്റായ എക്‌സില്‍ നടത്തിയ അഭിമുഖത്തിലാണ് പരകാല പ്രഭാകറിന്റെ പ്രതികരണം.

ബിജെപി അധികാരത്തിലെത്തിയാല്‍ ലഡാക്ക്-മണിപ്പൂര്‍ പോലെയുള്ള സാഹചര്യം രാജ്യത്ത് വീണ്ടും ഉടലെടുക്കുമെന്നും പ്രഭാകര്‍ മുന്നറിയിപ്പ് നല്‍കുന്നു. മോദിയുടെ വിദ്വേഷ പ്രസംഗത്തിന് വേദിയാകാന്‍ പോകുന്നത് രാജ്യത്തിന്റെ അഭിമാനമായ ചെങ്കോട്ട തന്നെയാകുമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു.

ഇലക്ടറല്‍ ബോണ്ട് അഴിമതിയെ നിര്‍മല സീതാരാമന്‍ വെളളപൂശാന്‍ ശ്രമിച്ചപ്പോള്‍, ലോകത്തെ തന്നെ ഏറ്റവും വലിയ കുംഭകോണം എന്നായിരുന്നു ഭര്‍ത്താവായ പരകാല പ്രഭാകര്‍ വിശേഷിപ്പിച്ചത്. അഴിമതി പരസ്യമായതോടെ തെരഞ്ഞെടുപ്പ് പോരാട്ടം ജനങ്ങളും ബിജെപിയും തമ്മിലാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News