തിരുവനന്തപുരത്ത് സമാന്തര ബാര്‍ ഉൾപ്പെടെ ചാരായവും മാഹി- പോണ്ടിച്ചേരി മദ്യവും വിദേശമദ്യവും പിടികൂടി ; 38 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം ജില്ലയില്‍ എക്സൈസ് നടത്തിയ വ്യാപക റെയ്ഡില്‍ സാമാന്തര ബാർ നടത്തി വന്ന ചാത്തന്നൂര്‍ സ്വദേശിയെ 102 കുപ്പി വിദേശ മദ്യവുമായി അറസ്റ്റുചെയ്തു. കൂടാതെ ആര്യനാട്, നെടുമങ്ങാട് ഭാഗങ്ങളിലായി 15 ലിറ്റര്‍ ചാരായവുമായി രണ്ടു പേരെയും മറ്റു വിവിധ റെയിഞ്ച് ഓഫിസ് പരിധികളില്‍ 19 കേസ്സുകളിലായി 14 പേരെയും 94.9 ലിറ്റര്‍ IMFL, 105 ലിറ്റര്‍ വാഷ്, 6 വാഹനങ്ങള്‍, തൊണ്ടി മണിയായി Rs. 11620 രൂപ, COTPA ഇനത്തില്‍ 3800 രൂപ എന്നിവ പിടിച്ചെടുത്തു.

ചാത്തന്നൂർ എക്‌സൈസ് ഇൻസ്പെകർ എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ചാത്തന്നൂർ, ശീമാട്ടി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ വൻ മദ്യ ശേഖരമായി മീനാട് വരിഞ്ഞം കാരംകോട് കോവിൽവിള വീട്ടിൽ ഉദയകുമാർ മകൻ അജേഷിനെ എക്‌സൈസ് പിടികൂടി. ഇയാളിൽ നിന്നും 102 കുപ്പികളിലായി 68 ലിറ്റർ വിദേശ മദ്യവും, മദ്യം വിറ്റ വകയിൽ ലഭിച്ച 5650 രൂപയും എക്‌സൈസ് കണ്ടെടുത്തു. ചാത്തന്നൂർ ശീമാട്ടി കല്ലുവാതുക്കൽ കേന്ദ്രീകരിച്ചു അവധി ദിവസങ്ങളിൽ വൻ മദ്യവില്പന നടക്കുന്ന വിവരത്തെ തുടർന്ന് എക്‌സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്നും കർണാടക നിർമിത മദ്യ പായ്കറ്റുകളും കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ ഉറവിടം കണ്ടെത്താൻ വിപുലമായ അന്വേഷണം ആരംഭിച്ചതായി അസി.എക്‌സൈസ് കമ്മീഷണർ V. റോബർട്ട്‌ അറിയിച്ചു.

ആര്യനാട് എക്സൈസ് റേഞ്ച് പാർട്ടി കുളപ്പട ഭാഗത്ത് പട്രോളിംങ് നടത്തവെ ആര്യനാട്, കളിയൽനട ഹൃഷികേശ് ഭവനത്തിൽ കൃഷ്ണപണിക്കർ മകൻ മധുസൂദനൻ താമസിക്കുന്ന വീട്ടിൽ ടിയാൻ ചാരായം വാറ്റുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട് പരിശോധിച്ചതിൽ, മധുസൂദനൻ വാറ്റി എടുത്ത 10ലിറ്റർ ചാരായവും, ചാരായം വാറ്റാൻ ഉപയോഗിച്ച വാറ്റുപകരണങ്ങളും കണ്ടെടുത്തു. നിയമാനുസരണം ടിയാനെ അറസ്റ്റ് ചെയ്തു. ബഹു കോടതി മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

എക്സൈസ് കമ്മീഷണറ്റില്‍ വിളിച്ച് അറിയിച്ച 188/23 നമ്പർ പരാതിയുടെ അടിസ്ഥാനത്തിൽ നെടുമങ്ങാട് എക്‌സൈസ് സർക്കിള്‍ ഇൻസ്പെക്ടര്‍ B.R.സുരൂപിന്റെ നേതൃത്വത്തിൻ നെടുമങ്ങാട് ടൗൺ ഭാഗത്ത് പരിശോധന നടത്തിയതിൽ നെടുമങ്ങാട് താലൂക്കിൽ നെടുമങ്ങാട് വില്ലേജിൽ കുപ്പക്കോണം ദേശത്ത് ദേവി പാലസിൽ 53 വയസുള്ള സൂരജ്.S.പിള്ള എന്നയാളിന്റെ പക്കൽ നിന്നും വില്പനക്കായി സൂക്ഷിച്ച 6 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും മദ്യ വില്പനയിലൂടെ ലഭിച്ച 1900/- രൂപയും പിടിച്ചെടുത്ത് അബ്കാരി നിയമ പ്രകാരം കേസെടുത്തു.

കോഴിക്കോട് JEC സ്ക്വാഡ് അംഗം രാകേഷ് ബാബു നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്-കണ്ണൂർ ദേശീയപാതയുടെ സമീപം വടകര മൂരാട് ഭാഗത്ത് വച്ച് 72 ലിറ്റർ മാഹി മദ്യം പിടികൂടി. ഹ്യുണ്ടായ് വെർന കാറിൽ അഭിലാഷ് എന്നയാൾ കടത്തുകയായിരുന്ന മദ്യമാണ് എക്സൈസ് പിടികൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്തു കാറും മദ്യവും കസ്റ്റഡിയിലെടുത്തു.
വടകര എക്സൈസ് സർക്കിൾ ഓഫീസ് പ്രിവന്റീവ് ഓഫീസർ രാമചന്ദ്രൻ P P യും പാർട്ടിയും ചേർന്നാണ് കേസ് എടുത്തത്.

കൂടാതെ മറ്റു ജില്ലകളിൽ നടത്തിയ റെയ്ഡുകളിൽ നിരവധി അബ്കാരി നിയമ ലംഘനങ്ങൾ കണ്ടെത്തി. കൊല്ലം ജില്ലയിൽ 10 കേസുകളിലായി 85.7 ലിറ്റർ IMFL 10 ലിറ്റർ ചാരായം 320 ലിറ്റർ വാഷ് മൂന്നു ലിറ്റർ പോണ്ടിച്ചേരി മദ്യം എന്നിവ പിടികൂടി.
പത്തനംതിട്ട ജില്ലയിൽ 8 അബ്കാരി കേസുകളിലായി 24.2 ലിറ്റർ IMFL, 70 ലിറ്റർ വാഷ്, 5 NDPS കേസുകൾ എന്നിവ കണ്ടെത്തി.
എറണാകുളം ജില്ലയിൽ 9 അബ്കാരി കേസുകളിലായി 20 ലിറ്റർ IMFL, 2400 രുപ തൊണ്ടി മണി, COTPA ഇനത്തിൽ 50000 രൂപ എന്നിവ പിടികൂടിയതിനു പുറമെ 2.750 ഗ്രാം MDMA യും രണ്ട് യുവാക്കളെയും പിടികൂടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News