ഇന്ത്യക്കായി 84 താരങ്ങൾ; പാരാലിംപിക്സിന് പാരിസിൽ തുടക്കം

paris

ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ വിശ്വ കായിക മേളയായ പാരാലിംപിക്സിന് പാരിസിൽ തുടക്കം. വർണാഭമായ കലാ വിസ്മയങ്ങളോടെയാണ് പാരാലിംപിക്സ് തുടക്കമായത്. 182 രാജ്യങ്ങളിൽ നിന്നായി 4400 കായിക താരങ്ങളാണ് മത്സരിക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോ പാരാലിംപിക്സിനു തുടക്കമായെന്നു ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു.

ALSO READ: ‘ആരോടും മുൻകൂട്ടി പറയാതെ ഞാൻ ദേശീയ ടീം വിടും’ ; വിരമിക്കലിനെ കുറിച്ച് മനസ് തുറന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

പാരാ അത്‍ലറ്റുകളായ സുമിത് ആന്റിലും ഭാ​ഗ്യശ്രീ യാദവുമാണ് ഇന്ത്യൻ പതാകയേന്തിയത്. ഇന്ത്യൻ സമയം രാത്രി 11.30നു ആരംഭിച്ച ഉദ്ഘാടന ചടങ്ങ് 4 മണിക്കൂറോളം നീണ്ടു. ഇന്ത്യക്കായി 84 താരങ്ങളാണ് മത്സരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് പാരാലിംപിക്‌സിന് പാരിസ് ആതിഥേയത്വം വഹിക്കുന്നത്.

ടീമിലെ ഏക മലയാളിയായി ഷൂട്ടര്‍ സിദ്ധാര്‍ത്ഥ ബാബുവുമുണ്ട്. 52 പുരുഷന്മാരും 32 വനിതകളുമാണ് ടീം ഇന്ത്യയിലുള്ളത്. ചരിത്രത്തിലെ ഏറ്റവും വലിയ സംഘത്തെയാണ് ഇന്ത്യ അയച്ചിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News