പുഷ്പാഞ്ജലി സ്വാമിയാര്‍ പരമേശ്വര ബ്രഹ്മാനന്ദ തീര്‍ത്ഥ അന്തരിച്ചു

parameswara-brahmananda-theertha

പത്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാര്‍ പരമേശ്വര ബ്രഹ്മാനന്ദ തീര്‍ത്ഥ(66) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു അന്ത്യം. അസുഖബാധിതനായി ഒരാഴ്ചയായി തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്‍ററിൽ ചികിത്സയിലായിരുന്നു. ചാലക്കുടി തിരുത്തിപ്പറമ്പ് തിരൂത്തൂർ മന കുടുംബാംഗമാണ്. അന്ത്യകർമ ചടങ്ങുകള്‍ ഇന്ന് ഇരിങ്ങാലക്കുട അവിട്ടത്തുര്‍ മുഞ്ചിറ മഠത്തില്‍ 11 മണിക്ക് ശേഷം തുടങ്ങി.

കേന്ദ്ര എസ് സി – എസ് ടി വകുപ്പ് ഉദ്യോഗസ്ഥനായിരിക്കെ 2000ൽ ജോലിയിൽനിന്ന് വിമരിച്ചു. 2016ലാണ് സന്ന്യാസ ദീക്ഷ സ്വീകരിച്ചത്. മുഞ്ചിറമഠം പരമ്പരയിലെ 47-ാമത് സ്വാമിയായിരുന്നു. പുഷ്പാഞ്ജലി സ്വാമിയാര്‍ പരമേശ്വര ബ്രഹ്മാനന്ദ തീര്‍ത്ഥയുടെ നേതൃത്വത്തിലാണ് കന്യാകുമാരിയിൽ അന്യാധീനപ്പെട്ടുകിടന്ന മുഞ്ചിറമഠം പോരാട്ടത്തിലൂടെ തിരികെ പിടിച്ചത്.

Read Also: ചേലക്കരയിലും വയനാട്ടിലും വോട്ടെടുപ്പ് ആരംഭിച്ചു

News Summary: Pushpanjali Swamiyar Parameshwara Brahmananda Tirtha of Padmanabhaswamy Temple passed away. The last rites will begin today at the Munjira Math, Avittathur, Irinjalakuda after 11:00 am. He was under treatment at Thiruvananthapuram Regional Cancer Center after falling ill for a week

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration