‘ഉദയനിധിയുടെ തല വെട്ടുന്നവർക്ക് പത്തു ലക്ഷം’, പ്രതീകാത്മകമായി ചിത്രം വാളുകൊണ്ട് വെട്ടി ഹിന്ദു സന്യാസി

ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്ക് പത്തു ലക്ഷം രൂപ നൽകുമെന്ന പ്രകോപന പരാമർശവുമായി ഹിന്ദു സന്യാസി രംഗത്ത്. അയോദ്ധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യയാണ് പാരിതോഷികം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. പ്രതീകാത്മകമായി ഉദയനിധിയുടെ ചിത്രം വാളുകൊണ്ട് വെട്ടിയ വിഡിയോയും സന്യാസി പങ്കുവെച്ചിട്ടുണ്ട്.

ALSO READ: ‘സങ്കടങ്ങള്‍ ചേര്‍ത്തുവെയ്ക്കുമ്പോഴും പ്രണയമുണ്ടാവുമെന്നത് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയ ശേഷമാണ്’; ഒന്നാം വിവാഹ വാര്‍ഷിക നിറവിൽ മേയര്‍ ആര്യാ രാജേന്ദ്രൻ

സനാതന ധർമ്മത്തെ എതിർക്കുന്നതിൽ ഉപരിയായി അതിനെ നിര്‍മാർജനം ചെയ്യുകയാണ് വേണ്ടതെന്നായിരുന്നു ഉദയനിധിയുടെ പരാമർശം. ‘ചില കാര്യങ്ങൾ എതിർക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിർക്കാനാവില്ല. നിർമാർജനം ചെയ്യാനേ കഴിയൂ. അങ്ങനെ തന്നെയാണ് സനാതനവും. അതിനെ എതിർക്കുന്നതിൽ ഉപരിയായി നിര്‍മാർജനം ചെയ്യുകയാണ് വേണ്ടത്’, ശനിയാഴ്ച ചെന്നൈയില്‍ നടന്ന സമ്മേളനത്തിൽ ഉദയനിധി പറഞ്ഞു.

ALSO READ: ‘സങ്കടങ്ങള്‍ ചേര്‍ത്തുവെയ്ക്കുമ്പോഴും പ്രണയമുണ്ടാവുമെന്നത് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയ ശേഷമാണ്’; ഒന്നാം വിവാഹ വാര്‍ഷിക നിറവിൽ മേയര്‍ ആര്യാ രാജേന്ദ്രൻ

ഇതോടെ ഹിന്ദു സംഘടനകളും നേതാക്കളും ഉദയനിധിക്കെതിരെ രംഗത്ത് വരികയും വിമർശങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാൽ തന്റെ നിലപാടിൽ ,മാറ്റമില്ല എന്ന് തന്നെയാണ് ഉദയനിധി സ്റ്റാലിൻ ഇപ്പോഴും വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News