പാറപ്പുറം-വല്ലംകടവ് പാലം തുറന്നു

എറണാകുളം ജില്ലക്കുള്ള ഓണസമ്മാനമായി പാറപ്പുറം-വല്ലംകടവ് പാലം ജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. കാലടി, കാഞ്ഞൂര്‍, ശ്രീമൂലനഗരം, നെടുമ്പാശേരി പഞ്ചായത്തുകളെ വികസനക്കുതിപ്പിലേക്ക് നയിക്കുന്ന പാറപ്പുറം-വല്ലംകടവ് പാലം പൊതുമരാമത്തുമന്ത്രി പി എ മുഹമ്മദ് റിയാസ് ആണ് ഉദ്ഘാടനം ചെയ്തത്. ബെന്നിബെഹ്ന്‌നാന്‍ എം പി, അന്‍വര്‍ സാദത്ത് എംഎല്‍എ എന്നിവര്‍ ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു.

Also Read: ലൈഫ് പദ്ധതിയിലൂടെ സർക്കാർ നിർമ്മിച്ച നൽകിയ വീടിന്റെ പിതൃത്വം ഏറ്റെടുത്ത് കോൺഗ്രസ്

പെരുമ്പാവൂര്‍,- ആലുവ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം 23 കോടി ചെലവിലാണ് നിര്‍മിച്ചത്. പാലത്തിന് 2016ലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തുക അനുവദിച്ചത്. 2016ല്‍ ആരംഭിച്ച പാലത്തിന്റെ നിര്‍മാണം പ്രളയവും ആദ്യം കരാര്‍ ഏറ്റെടുത്ത കമ്പനി പിന്മാറിയതുംമൂലം മന്ദഗതിയിലായിരുന്നു. സിപിഐ എം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ പൊതുമരാമത്തുമന്ത്രി പി എ മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ടതോടെ വീണ്ടും ടെന്‍ഡര്‍ വിളിച്ചാണ് പാലംനിര്‍മാണം പുനരാരംഭിച്ചത്. ഒമ്പത് സ്പാനുകളോടെ 289.45 മീറ്റര്‍ നീളവും ഇരുവശത്തും നടപ്പാത ഉള്‍പ്പെടെ 11.23 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിച്ചത്.

Also Read; തുവ്വൂർ കൊലപാതകം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

പാലം ഗതാഗതസജ്ജമായതോടെ, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് എളുപ്പം എത്താനാകും. കാലടി ശ്രീശങ്കര പാലത്തിനും എംസി റോഡില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് നേരിടുന്ന കാലടി ടൗണിനും ബൈപാസായി പാറപ്പുറം–വല്ലംകടവ് പാലം മാറും. മറ്റു ജില്ലകളില്‍നിന്ന് എംസി റോഡ് വഴി നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് വരുന്നവര്‍ക്ക് കാലടി ടൗണ്‍ ഒഴിവാക്കി എത്താം. കാഞ്ഞൂരില്‍നിന്ന് പെരുമ്പാവൂരിലെത്താന്‍ ആറു കിലോമീറ്ററോളം ലാഭിക്കാം.
പെരിയാറിന്റെ ഇരുകരകളിലുമുള്ള കാഞ്ഞൂര്‍ സെന്റ് മേരീസ് പള്ളി, പുതിയേടം ക്ഷേത്രം, തിരുവൈരാണിക്കുളം ക്ഷേത്രം എന്നീ തീര്‍ഥാടനസ്ഥലങ്ങളിലേക്കും എളുപ്പമാര്‍ഗമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News