കേരളത്തിന്റെ ചരിത്ര ഗതി മാറ്റിയ പാറപ്രം സമ്മേളനത്തിന് 84 വയസ്സ്

കേരളത്തിന്റെ ചരിത്ര ഗതി മാറ്റിയ പാറപ്രം സമ്മേളനത്തിന് 84 വയസ്സ്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പരസ്യ പ്രവർത്തനം വിളംബരം ചെയ്ത ദിനത്തിന്റെ ഓർമ്മ പുതുക്കി വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. പാറപ്രത്ത് നടക്കുന്ന വാർഷിക ദിനാചരണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Also Read: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സോളാർ ഇലക്ട്രിക് ബോട്ട് ഇനി മുതൽ കൊച്ചിയിൽ

1939 ഡിസംബർ മാസം അവസാനം പിണറായി പാറപ്രത്തെ വിവേകാനന്ദ വായനശാലയിലായിരുന്നു കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യ പഥികരുടെ രഹസ്യ സമ്മേളനം. ഇതിന് പിന്നാലെ വടക്കേ മലബാറിൽ സാമ്രാജ്യത്വ വിരുദ്ധ സമരങ്ങൾ ആളിപ്പടർന്നു. പാറപ്രം സമ്മേളനത്തിൽ പിറന്ന ആശയങ്ങൾ കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റത്തിന് ദിശാബോധം പകർന്നു.

Also Read: നീ ഒട്ടും ഫണ്‍ അല്ല, ഇനി നിനക്കൊപ്പം അഭിനയിക്കുമോ എന്ന് സംശയം; മോശം അനുഭവം തുറന്ന് പറഞ്ഞ് സമീറെഡ്‌ഡി

സമ്മേളത്തിന്റെ 84ാം വാർഷികം വിപുലമായ പരിപാടികളോടെയാണ് ആചരിക്കുന്നത്. പിണറായി ടൗൺ കേന്ദ്രീകരിച്ച് ചുവപ്പ് വളണ്ടിയർ മാർച്ചും ബഹുജന പ്രകടനവും നാക്കും. പാറപ്രത്ത് നടക്കുന്ന അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News