ഇനി ഞാൻ പഠിപ്പിക്കാം! പരാസ് മാംബ്ര മുംബൈ ഇന്ത്യൻസിന്റെ പുതിയ ബൗളിംഗ് കോച്ച്

PARAS MHAMBREY

മുൻ ഇന്ത്യൻ ബൗളിംഗ് കോച്ച് പരാസ് മാംബ്രയെ പുതിയ ബൗളിംഗ് കോച്ചായി നിയമിച്ച് ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസ്. ശ്രീലങ്കൻ താരം ലസിത് മലിങ്കക്കൊപ്പമാണ് അദ്ദേഹവും കൂടി പരിശീലക സ്ഥാനത്തേയ്ക്ക് എത്തുന്നത്. അഞ്ച് തവണ ചാമ്പ്യൻമാരായ ടീമിന് ഇതോടെ രണ്ട് ബൗളിംഗ് പരിശീലകരുണ്ടാകും.

പരാസ് മാംബ്രെയെ ബൗളിംഗ് കോച്ചായി നിയമിച്ചതായി മുംബൈ ഇന്ത്യൻസ് ഇന്ന് പ്രഖ്യാപിച്ചു.നിലവിലെ ബൗളിംഗ് കോച്ച് ലസിത് മലിംഗയ്‌ക്കൊപ്പം ഹെഡ് കോച്ച് മഹേല ജയവർദ്ധനെയുടെ കീഴിലുള്ള കോച്ചിംഗ് ടീമിൻ്റെ ഭാഗമായി അദ്ദേഹം ഉണ്ടാകുമെന്ന് മുംബൈ ഇന്ത്യൻസ് സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.

ഇന്ത്യൻ ക്രിക്കറ്റ് ടീമിനായുള്ള രാഹുൽ ദ്രാവിഡിന്റെ കോച്ചിങ് സ്റ്റാഫിൽ അംഗമായിരുന്നു മാംബ്രെ. ടി20 ലോകകപ്പോടെയാണ് അദ്ദേഹം ഈ സ്ഥാനത്ത് നിന്നും പിന്മാറിയത്. മുംബൈ ഇന്ത്യൻസിലും ഇത് അദ്ദേഹത്തിന്റെ രണ്ടാം ഊഴമാണ്. ഇന്ത്യൻ ദേശീയ ടീമിനൊപ്പവും മറ്റ് അന്താരാഷ്ട്ര ടീമുകൾക്കൊപ്പവും അദ്ദേഹം ഇതിന് മുൻപ് പ്രവർത്തിച്ചതിനാൽ, ആ പരിചയസമ്പന്നത തങ്ങൾക്കും ഏറെ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് മുംബൈ ഇന്ത്യൻസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here