പാറശ്ശാല ഷാരോണ്‍ വധക്കേസ്; ആശുപത്രി ഐസിയുവില്‍ വച്ച് മകന്‍ മരണമൊഴി നല്‍കിയതായി പിതാവ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവില്‍ വച്ച് ഷാരോണ്‍ മരണമൊഴി നല്‍കിയതായി പിതാവ്. 2022 ഒക്ടോബര്‍ 22 ന് രാവിലെ 5. 30 ന് താന്‍ ഷാരോണിനെ വൃത്തിയാക്കാന്‍ കയറിയപ്പോള്‍ ഐസിയുവില്‍ വച്ച് മരണമൊഴി നല്‍കിയതായി നാലാം സാക്ഷിയും ഷാരോണിന്റെ പിതാവുമായ ജയരാജ് കോടതിയില്‍ മൊഴിനല്‍കി. പക്ഷാഘാതത്തിന് ചികിത്സയില്‍ കഴിയുന്ന ജയരാജിന് മൊഴി നല്‍കാന്‍ പൊലീസ് സംരക്ഷണം നെയ്യാറ്റിന്‍കര സെഷന്‍സ് ജഡ്ജ് എ. എം ബഷീര്‍ അനുവദിച്ചു.

ALSO READ: ദുബായ് വാക്ക്; വമ്പന്‍ പദ്ധതി പ്രഖ്യാപിച്ച് ഭരണാധികാരി ശൈഖ് മുഹമ്മദ്

താന്‍ മരിച്ചുപോകുമെന്നും, സംഭവ ദിവസം ഗ്രീഷ്മ, കഷായത്തില്‍ മാരകമായ എന്തോ കലര്‍ത്തി കുടിപ്പിച്ചു എന്നും ജയരാജിനോട് ഷാരോണ്‍ പറഞ്ഞു. ഗ്രീഷ്മയും ഷാരോണും തമ്മില്‍ ശാരീരിക ബന്ധം ഉണ്ടായിരുന്നതായും മാപ്പാക്കണം എന്നും മരണമൊഴിയില്‍ ഷാരോണ്‍ പിതാവിനോട് പറഞ്ഞു. ഗ്രീഷ്മ കൊടുത്ത പാനീയം കുടിച്ച ശേഷമാണ് തനിക്ക് ഈ അവസ്ഥ ഉണ്ടായതെന്നും ഷാരോണ്‍ മരണ മൊഴിയില്‍ പറഞ്ഞതായി സാക്ഷി മൊഴിയിലുണ്ട്. മരണമൊഴി രേഖപ്പെടുത്തിയ മജിസ്‌ട്രേറ്റ്‌നോടും ഗ്രീഷ്മ കഷായം നല്‍കിയതായും ഒരു ഗ്ലാസ് പൂര്‍ണ്ണമായും താന്‍ കുടിച്ച തായും ഷാരോണ്‍ വെളിപ്പെടുത്തിയിരുന്നു.

ALSO READ: വൈദ്യുതി നിരക്കിലുണ്ടായത് നാമമാത്രമായ വർദ്ധനവ്; 72 ലക്ഷത്തിലേറെ വരുന്ന ഉപഭോക്താക്കൾക്ക് പ്രതിമാസം വരുന്ന വർദ്ധന 10 രൂപ മാത്രം

14/10/2022ല്‍ തന്ത്രത്തില്‍ ഷാരോണിനെ വിളിച്ചുവരുത്തി ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല കുമാരന്‍ നായര്‍ വാങ്ങി വെച്ചിരുന്ന Kapiq എന്ന കളനാശിനി കഷായത്തില്‍ കലര്‍ത്തി കൊടുത്താണ് ഷാരോണിനെ കൊലചെയ്തത്. ഗ്രീഷ്മയുടെ അമ്മയും അമ്മാവനും കൂട്ടുപ്രതികളാണ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി .എസ് വിനീത് കുമാര്‍, അഡ്വ. അല്‍ഫാസ് മഠത്തില്‍, അഡ്വ. നവനീത് കുമാര്‍ വി.എസ് എന്നിവര്‍ കോടതിയില്‍ ഹാജരായി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നതിനായി തുടര്‍ വിചാരണ തിങ്കളാഴ്ച തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News