താലൂക്ക് ആശുപത്രിയില്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ യുവാവിന്റെ കാല്‍മുട്ടിലെ ലിഗമെന്റ് പുനഃസ്ഥാപിച്ചു. ആശുപത്രിയിലെ അസ്ഥി വിഭാഗത്തിലെ ഡോ. ജെ ആര്‍ മണിയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഡോ.സന്ദീപ്, ഡോ.അജോയ്, ഡോ.ജോസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Also Read : ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തു തുടങ്ങി : ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍
2015ല്‍ നടന്ന അപകടത്തില്‍ മുട്ടിന് പരുക്കേറ്റ ചെറുവാരകോണം സ്വദേശിയായ അനു കെ എന്ന യുവാവിനാണ് താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ മുട്ടിലെ എസിഎല്‍ ലിഗമെന്റ് പുനഃസ്ഥാപിച്ചത്. വര്‍ഷങ്ങളായി നടക്കാന്‍ ബുദ്ധിമുട്ടുള്ള അനു സാമ്പത്തിക ബുദ്ധിമുട്ടുമൂലം ശസ്ത്രക്രിയ വൈകുകയായിരുന്നു.
Also Read : യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐഡി: തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടണമെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍
തുടര്‍ന്ന് പാറശാല താലൂക്ക് ആശുപത്രി ഓര്‍ത്തോ ഡോക്ടര്‍ മണിയുടെ നേതൃത്വത്തില്‍ സര്‍ജറി വിജയകരമായി പൂര്‍ത്തീകരിക്കുകയായിരുന്നു. ജില്ലയില്‍ത്തന്നെ മെഡിക്കല്‍കോളേജിലും വലിയ പ്രൈവറ്റ് ആശുപത്രിയിലും മാത്രം നടക്കുന്നലക്ഷങ്ങള്‍ വിലയുള്ള ശസ്ത്രക്രിയയാണ് പാറശാല താലൂക്ക് ആശുപത്രിയില്‍ സൗജന്യമായി നടത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here