‘സിനിമ കണ്ട് കണ്ണുതള്ളി, ഇരുവരില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്’: ഇത്ര നന്നായി അഭിനയിക്കാന്‍ പറ്റുമോന്ന് പറവയിലെ ഹസീബ്

സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവയിലൂടെ ശ്രദ്ധനേടിയ താരമായിരുന്നു ഗോവിന്ദ്. ഹസീബ് എന്ന കഥാപാത്രത്തെത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ ഗോവിന്ദ് അടുത്തിടെ തന്റെ തട്ടുകടയിലെ വിശേഷങ്ങളിലൂടെയും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നു. മമ്മൂട്ടി ചിത്രമായ ഭീഷ്മ പര്‍വത്തിലും ഗോവിന്ദ് അഭിനയിച്ചിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടേയും ദുൽഖറിന്റെയും അഭിനയത്തേയും കുറിച്ച് പറഞ്ഞിരിക്കുകയാണ് ഗോവിന്ദ്. ഒരു അഭിമുഖത്തിലായിരുന്നു ഗോവിന്ദ് ഇക്കാര്യം പറഞ്ഞത്.

ദുല്‍ഖര്‍ ചിത്രം ലക്കി ഭാസ്‌ക്കര്‍ കണ്ടു, അദ്ദേഹത്തിന്റെ അഭിനയം കണ്ട് കണ്ണുതള്ളിയെന്നും ഗോവിന്ദ് പറഞ്ഞു. ഒരാള്‍ക്ക് ഇത്ര നന്നായി അഭിനയിക്കാന്‍ പറ്റുമോയെന്ന് ചിന്തിച്ചെന്നും താരം പറഞ്ഞു. വളരെ നാച്ചുറലായിട്ടാണ് അദ്ദേഹം അതില്‍ അഭിനയിച്ചത്. മരണമാസെന്ന് പറഞ്ഞാല്‍ മരണമാസാണ്.

ALSO READ: വയാകോം18 – ഡിസ്നി ലയനം പൂർത്തിയായി; ഇന്ത്യൻ വിനോദ വ്യവസായരംഗം ഇനി റിലയൻസ് ഭരിക്കും

അതേസമയം മമ്മൂട്ടിയുടെ ഭ്രമയുഗത്തെ കുറിച്ചും ഗോവിന്ദ് പറഞ്ഞു. ഇരുവരില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നാണ് ഗോവിന്ദ് പറഞ്ഞത്.അവരുടെ കൂടെ അഭിനയിച്ചത് ഏറ്റവും ഭാഗ്യമായിട്ടാണ് താൻ കാണുന്നത് എന്നും രണ്ടുപേരുടെയും അഭിനയം സ്‌ക്രീനിലും നേരിട്ടും കണ്ടിട്ടുണ്ട്. അത് ശരിക്കും ഒരു പുണ്യമാണ്, എന്നും ഗോവിന്ദ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News