ആനയെ മേയാന്‍ വിട്ട ‘മീശ വാസു’; വേഷപകര്‍ച്ചകളിലൂടെ മലയാളികളേ രസിപ്പിച്ച പറവൂര്‍ ഭരതന്റെ ഓര്‍മകളിലൂടെ…

മലയാള സിനിമയില്‍ വാക്കിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും ലാളിത്യം പുലര്‍ത്തുന്ന നടന്‍മാരില്‍ ഒരാളാണ് പറവൂര്‍ ഭരതന്‍.ഹാസ്യ സാമ്രാട്ടുകളായ അടൂര്‍ ഭാസി, ശങ്കരാടി, ബഹദൂര്‍, എസ്.പി. പിള്ള എന്നീ നാല്‍വര്‍ സംഘത്തോടൊപ്പം വെളുത്തു തുടുത്ത് ഉയരം കുറഞ്ഞ ഭരതന്റെ കോമഡി നമ്പരുകള്‍ കാണുന്നതൊരു കാഴ്ചാനുഭവം തന്നെയാണ്. സ്ഥിരമായി ഹാസ്യരംഗങ്ങളില്‍ത്തന്നെ ഒതുങ്ങി നില്‍ക്കാതെ പരിചാരകനായും അച്ഛനായും അമ്മാവനായും പാവപ്പെട്ടവരുടെ ഗുണ്ടയായുമൊക്കെ ഒരു ഭരതസാന്നിധ്യം വെള്ളിത്തിരയില്‍ ഉണ്ടാക്കിയെടുക്കാന്‍ പറവൂര്‍ ഭരതന് പെട്ടെന്നു കഴിഞ്ഞു.

1950 ല്‍ സിനിമാ അഭിനയം തുടങ്ങിയ അദ്ദേഹം നീണ്ട അറുപത്തഞ്ചു വര്‍ഷത്തിനിടയില്‍ ആയിരത്തോളം ചിത്രങ്ങളിലാണ് വേഷപ്പകര്‍ച്ച നടത്തിയത്. മലയാളത്തിന്റെ നിത്യഹരിതനായകനായ പ്രേംനസീറിനെക്കാള്‍ മുന്‍പേ സിനിമയില്‍ എത്തിയ മുതിര്‍ന്ന താരമാണ് പറവൂര്‍ ഭരതന്‍.

ALSO READ:വൈസ് ചാന്‍സലര്‍ കേരള സര്‍വകലാശാലയുടെ യശസ് നശിപ്പിക്കാന്‍ ബോധപൂര്‍വം ഇടപെടുന്നു : എസ്എഫ്‌ഐ

1951ല്‍ രക്തബന്ധം എന്ന സിനിമയില്‍ ചെറിയ വേഷത്തിലാണ് അഭിനയജീവിതം തുടങ്ങിയത്. 2009വരെ സിനിമാ ലോകത്ത് സജീവമായിരുന്നു. വലുതും ചെറുതുമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആദ്യകാല സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ച അദ്ദേഹം പിന്നീട് കോമഡി വേഷത്തിലേക്കു മാറി.

മലയാള സിനിമയുടെ എന്നത്തെയും കാരണവരായി അവരോധിച്ചിരിക്കുന്ന തിക്കുറിശ്ശിയുടെ തൊട്ടു പിന്നാലെയാണ് ഭരതനും മലയാള സിനിമയിലെത്തിയത്, സ്വന്തം ശൈലിയുമായി. വടക്കന്‍ പറവൂരിനടുത്ത് മൂത്തകുന്നം കരയില്‍ വാവക്കാട് 1928ല്‍ ഒരു സാധാരണ തെങ്ങുചെത്ത് തൊഴിലാളിയുടെ മകനായിട്ടായിരുന്നു ഭരതന്റെ ജനനം. അച്ഛന്‍ ചെറുപ്പത്തിലെ മരിച്ചപ്പോള്‍ കയര്‍ തൊഴിലാളിയായ അമ്മ കുറുമ്പക്കുട്ടിയാണ് ഭരതന് തണലായുണ്ടായത്. സ്‌കൂള്‍ തലത്തില്‍ തന്നെ ഭരതനിലെ അഭിനയ പുറത്തുവന്നിരുന്നു.

ALSO RAED: ‘മാതാപിതാക്കള്‍ക്കൊപ്പം ഒരു ദിവസം’; കുട്ടികള്‍ക്കായി പുതിയ പദ്ധതിയുമായി ദുബായ് താമസ കുടിയേറ്റ വകുപ്പ്

സ്‌കൂളില്‍ മോണോ ആക്ടിലൂടെ ഒരു തെങ്ങുകയറ്റത്തൊഴിലാളിയെ അവതരിപ്പിച്ച ഭരത്‌ന് നാടകത്തില്‍ കെടാമംഗലം സദാശിവന്‍് ആദ്യ അവസരം നല്‍കി. അങ്ങനെ അന്ന് ഒരു നാടകത്തില്‍ കെട്ടിയ ജന്മി വേഷം പിന്നീട് സിനിമയിലേക്കുള്ള ആദ്യ ചുവടുവെപ്പായി.

നാടകം ഭരതന് ജീവിതമായിരുന്നു, സിനിമ ജീവിത വ്രതവും. ‘മാറ്റൊലി’ എന്ന നാടകത്തിലെ നായിക ഭരതന്റെ ജീവിത സഖിയായതും മറിച്ചൊരു കാരണം കൊണ്ടാവില്ല. സിനിമയില്‍ പേര് വളരുന്നതിനൊപ്പം തന്റെ നാടിന്റെ പേരും വളരുന്നത് കണ്ട നടനാണ് പറവൂര്‍ ഭരതന്‍.

1964ല്‍ എം.കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത കറുത്ത കൈയിലെ മുഴുനീളന്‍ വില്ലന്‍ വേഷമാണ് അദ്ദേഹത്തിന്റെ സിനിമാജീവിതത്തിലെ ആദ്യത്തെ വഴിത്തിരിവ്.ചങ്ങാതിക്കൂട്ടമാണ് അവസാന ചലചിത്രം. പഞ്ചവര്‍ണത്തത്ത പോലെ എന്ന പ്രശസ്തമായ ഗാനം പാടി അഭിനയിച്ചത് ഭരതനായിരുന്നു. പിന്നീട് പലതരത്തിലുള്ള റോളുകളും അദ്ദേഹത്തെ തേടിയെത്തി. ഹാസ്യറോളുകള്‍ വില്ലന്‍ വേഷങ്ങളും സ്വഭാവനടന്റെ വേഷങ്ങള്‍ വരെ അദ്ദേഹം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News