പ്രതിപക്ഷ നേതാവിന്‍റെ മണ്ഡലത്തില്‍ കോടികള്‍ പാ‍ഴാകുന്നു, കച്ചേരി വളപ്പില്‍ യാത്രാ ദുരിതം

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ മണ്ഡലമായ പറവൂരിലെ കച്ചേരി വളപ്പ് സൗന്ദര്യവത്കരണ പദ്ധതിക്കായി മുടക്കിയ കോടികള്‍ പാ‍ഴാകുന്നു.  കോടികൾ മുടക്കി നിർമ്മാണ പൂർത്തീകരണo നടത്തിയ സ്ഥലം ഇന്ന് നാശത്തിൻ്റെ വക്കിലാണ്. കച്ചേരി വളപ്പിലൂടെ സഞ്ചരിക്കാന്‍ ‍ക‍‍ഴിയാത്ത അവസ്ഥയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിരവധി തവണ പ്രശ്നം ചൂണ്ടിക്കാട്ടിയിട്ടും സ്ഥലം എംഎൽഎ  കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.

എറണാകുളം ജില്ലയിലെ പറവൂർ നിയമസഭ മണ്ഡലത്തിൻ്റെ മുഖമുദ്ര ആയിരുന്നു ഒരു കാലത്ത് ഈ കാണുന്ന കച്ചേരി വളപ്പ്. എന്നാലിന്ന് സ്ഥിതി മാറി. കച്ചേരി വളപ്പിലൂടെയുള്ള യാത്ര പലരും ഒഴിവാക്കുകയാണ്. പക്ഷേ നിരവധി സർക്കാർ സ്ഥാപനങ്ങൾ കാലങ്ങളായി ഇവിടെ പ്രവർത്തിച്ചു വരുന്നതിനാൽ പലപ്പോഴും ഈ ദുരിത വഴി താണ്ടാൻ ആവശ്യത്തിനായി ഇവിടെയെത്തുന്നവർ നിർബന്ധിതരായി മാറും.

ALSO READ: രാഹുല്‍ ഗാന്ധിയോട് വിവാഹം ക‍‍ഴിക്കാന്‍ ഉപദേശിച്ച് ലാലു പ്രസാദ്

2012 ൽ ആണ് കച്ചേരി വളപ്പ് സൗന്ദര്യവത്കരണ പദ്ധതി തുടക്കമിട്ടത്. 3.59 കോടി രൂപയായിരുന്നു പദ്ധതി ചെലവ്. എന്നാൽ പദ്ധതിയിലെ അശാസ്ത്രീയത പുറത്തു വന്നപ്പോൾ കോടതി ഇടപെടലുണ്ടാകുകയും കോടതി ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിച്ചാൽ മതിയെന്നായതോടെ ജനപ്രതിനിധികളടക്കം കച്ചേരി വളപ്പിന് കൈവിടുകയായിരുന്നു.

ഇതിനിടെ മഴക്കാലം കൂടി കനത്തതോടെ കച്ചേരി വളപ്പിലേക്കുള്ള യാത്രാ ദുരിതം കൂടുതൽ ഇരട്ടിയായി മാറി. നിലവിൽ നഗരത്തിലെ പ്രാധാനപ്പെട്ട ഒരു ഇടത്തെ  അവഗണിക്കുന്നതിനെതിരെ പ്രദേശവാസികൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രദേശം സംരക്ഷിക്കാമെന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങൾക്ക് രൂപം നൽകാനാണ് നാട്ടുകാരുടെ തീരുമാനം.

ALSO READ: മൂർഖൻ വിഴുങ്ങിയ പാത്രം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News