മക്കൾക്ക് കടുത്ത ശാരീരിക – മാനസിക പീഡനം; മുൻപ് പാരന്റിങ് വ്ലോഗർക്ക് 60 വർഷം തടവുശിക്ഷ വിധിച്ച് കോടതി

ശാരീരികമായും മാനസികമായും മക്കളെ ഉപദ്രവിച്ച കേസിൽ അമേരിക്കയിലെ മുൻ വ്‌ളോഗർക്ക് 60 വർഷം തടവുശിക്ഷ. പാരന്റിങ് വിഷയത്തിൽ ഉപദേശ വീഡിയോകൾ ചെയ്തിരുന്ന റൂബി ഫ്രാങ്കെന്ന സ്ത്രീയെയാണ് കോടതി ശിക്ഷിച്ചത്. ഇവരുടെ ബിസിനസ് പങ്കാളിയായിരുന്ന ഹില്‍ഡര്‍ബ്രാന്‍ഡിതിൻ എന്നയാളെയും ഇതേ കേസിൽ കോടതി ശിക്ഷിച്ചിട്ടുണ്ട്.

Also Read; ‘സിനിമകൾ തിയേറ്ററിൽ പ്രദർശിപ്പിക്കില്ല’, ഫിയോക്കിനെതിരെ ‘അമ്മ’, എതിർപ്പ് മലയാള സിനിമകളോടോ അതോ സംഘടനകളോടോ? ഇടവേള ബാബു

മുൻപ് യൂട്യൂബ് വ്‌ളോഗറായിരുന്ന റൂബി ഫ്രാങ്ക് ആറുകുട്ടികളുടെ അമ്മയാണ്. പാരന്റിങ് സംബന്ധിച്ച കാര്യങ്ങളാണ് ഇവർ തന്റെ ചാനലിലൂടെ സംസാരിച്ചിരുന്നത്. കുട്ടികളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് മാറ്റ് മാതാപിതാക്കൾക്ക് ഇവർ ഉപദേശം നൽകിയിരുന്നു. എന്നാൽ, തന്റെ രണ്ടുമക്കളെ ക്രൂരമായി ഉപദ്രവിച്ചതിന് 2023 ഓഗസ്റ്റില്‍ റൂബി ഫ്രാങ്കിനെയും ബിസിനസ് പങ്കാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

റൂബിയുടെ 12 വയസുള്ള മകൻ വീട്ടില്‍നിന്ന് രക്ഷപ്പെട്ട് അയല്‍ക്കാരനെ വിവരമറിയിച്ചതോടെയാണ് കുട്ടികള്‍ നേരിട്ട ക്രൂര പീഡനം പുറം ലോകത്തെത്തിയത്. റൂബിയുടെ ബിസിനസ് പങ്കാളിയുടെ വീട്ടിൽ നിന്ന് ജനല്‍വഴി പുറത്തുകടന്ന 12-കാരന്‍, അയല്‍ക്കാരന്റെ അടുത്തെത്തി ഭക്ഷണവും വിവെള്ളവും ആവശ്യപ്പെട്ടു. അയൽക്കാർ പൊലീസിനെ വിവരമറിയിക്കുകയും പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Also Read; പൊലീസിനെ തല്ലുമെന്ന ഭീഷണിയുമായി കെഎസ്‌യു തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ്; വിഡിയോ വൈറല്‍

മക്കളെ മാനസികമായി പീഡിപ്പിച്ചിരുന്ന റൂബി ഫ്രാങ്ക് എന്ന സ്ത്രീ ഇവർക്ക് പക്ഷം പോലും നൽകിയിരുന്നില്ല എന്നാണ് പ്രോസിക്യൂട്ടര്‍മാരുടെ വാദം. ഒരു ‘കോണ്‍സന്‍ട്രേഷന്‍ ക്യാമ്പി’ലേത് പോലെയുള്ള സാഹചര്യത്തിലായിരുന്നു റൂബി ഫ്രാങ്കിന്റെ മക്കൾ കഴിഞ്ഞിരുന്നത്. ഭക്ഷണവും വെള്ളവും കുട്ടികൾക്ക് നിഷേധിക്കുന്നത് പതിവായിരുന്നു. കിടക്ക പോലും ഉറങ്ങാൻ നല്കിയിരുന്നുമില്ല. കുട്ടികൾക്ക് ലഭിക്കേണ്ടര യാതൊരു വിനോദങ്ങളും പ്രതി കുട്ടികൾക്ക് അനുവദിച്ചിരുന്നുവെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News