വാളയാര്‍ പീഡനക്കേസ്; മാതാപിതാക്കള്‍ പ്രതികള്‍, ബലാത്സംഗ പ്രേരണ കുറ്റം ചുമത്തി സിബിഐ

വാളയാര്‍ പീഡനക്കേസില്‍ മാതാപിതാക്കളെ പ്രതിചേര്‍ന്ന് സിബിഐ. മാതാപിതാക്കള്‍ക്കെതിരെ സിബിഐ ബലാത്സംഗ പ്രേരണ കുറ്റം ചുമത്തി. അന്തിമ കുറ്റപത്രം എറണാകുളം സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ചെയ്ത ആറ് കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്

സിബിഐ തിരുവനന്തപുരം ക്രൈം യൂണിറ്റാണ് മാതാപിതാക്കളെ പ്രതി ചേര്‍ത്തത്. പീഡന വിവരം മറച്ചുവെച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. പീഡനം യഥാസമയം പോലീസിനെ അറിയിച്ചില്ല എന്നതും ഇവര്‍ക്കെതിരെയുള്ള കുറ്റമാണ്. പോക്സോ, ഐപിസി വകുപ്പുകള്‍ ആണ് ചുമത്തിയത്. പീഡനവിവരം അറിയാമായിരുന്നതായി മാതാപിതാക്കൾ നേരത്തെ സിബിഐക്ക് മൊഴി നൽകിയിരുന്നു.

ആത്മഹത്യ പ്രേരണാക്കുറ്റം, ബലാത്സംഗ പ്രേരണാക്കുറ്റം, പീഡനവിവരം അറിഞ്ഞിട്ടും അതുമറച്ചുവെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കുട്ടികളുടെ അച്ഛനും അമ്മയ്ക്കുമെതിരേ ചുമത്തിയിരിക്കുന്നത്. പോക്സോ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെയാണ് പ്രതികൾക്കെതിരേ ചുമത്തിയിട്ടുള്ളത്.

Also Read : തിരുപ്പതി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും മരിച്ചവരില്‍ മലയാളിയും

2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില് 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാർച്ച് നാലിന് ഇതേ വീട്ടിൽ സഹോദരിയായ ഒമ്പത് വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News