സോഷ്യൽ മീഡിയയിൽ നിരവധി വീഡിയോകൾ ട്രെൻഡിങ് ആകാറുണ്ട്. ഇപ്പോൾ ട്രെൻഡിങ് ആകുന്നത് ഒരു കൊച്ചുമിടുക്കന്റെ വീഡിയോയാണ്. നിഷ്കളങ്കമായ സ്നേഹവും വലിയ ചിന്തകളുമുള്ള കൊച്ചുമിടുക്കന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്.
സിദ്ധേഷ് ലോകരെഎന്ന ഇൻഫ്ലുവൻസറാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അച്ഛനമ്മമാരിൽ നിന്നും അകന്ന് ഒരു ആശ്രമത്തിൽ നിന്ന് പഠിക്കുന്ന മല്ലപ്പ പാട്ടീൽ എന്ന ഒമ്പതു വയസുകാരനോട് സംസാരിക്കുന്ന വീഡിയോയാണ് സിദ്ധേഷ് ലോകരെ പങ്കുവെച്ചിരിക്കുന്നത്.
Also read:പടക്കം പൊട്ടിച്ചതിന് പിന്നാലെ മാനസിക സമ്മർദ്ദം; എഡിൻബർഗ് മൃഗശാലയിലെ കുഞ്ഞൻ പാണ്ട യാത്രയായി
18 മില്ല്യണിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. എന്താവാനാണ് ആഗ്രഹം എന്ന ചോദ്യത്തിന് ഹീറോ ആവണം എന്നാണ് മല്ലപ്പയുടെ മറുപടി. ഹീറോയെ പോലെ വസ്ത്രം ധരിക്കണം, പറക്കണം എന്നൊക്കെയാണ് അവന്റെ ആഗ്രഹം.
അച്ഛൻ ഒരു നിർമ്മാണത്തൊഴിലാളിയും അമ്മ ഒരു വീട്ടുജോലിക്കാരിയുമാണെന്ന് തന്റെ കുടുംബപശ്ചാത്തലവും മല്ലപ്പ പറയുന്നുണ്ട്. നീ എപ്പോഴെങ്കിലും മോഷ്ടിച്ചിട്ടുണ്ടോ എന്ന് സിദ്ധേഷ് ചോദിച്ചതിന് ഹീറോകൾ ഒരിക്കലും മോഷ്ടിക്കാറില്ല ബ്രോ എന്ന് പറയുന്നതും വീഡിയോയിൽ കാണാം.
Also Read: ഠപ്പേ! റിങ്ങിലെത്തും മുൻപേ ടൈസന്റെ ഇടി വാങ്ങി ജെയ്ക്ക് പോൾ
ജീവിതത്തില്‍ എന്താണ് വേണ്ടത് എന്ന് സിദ്ധേഷ് ചോദിച്ചപ്പോൾ ഉള്ള മറുപടിയാണ് സോഷ്യൽ മീഡിയ വീഡിയോ ഏറ്റെടുക്കാൻ കാരണം. ‘മാതാപിതാക്കളും നല്ലൊരു ഹൃദയവും മതി എന്നാണ് ആ ചോദ്യത്തിന് മല്ലപ്പയുടെ ഉത്തരം. കൊച്ചുമിടുക്കനെ അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here