നീറ്റ് പരീക്ഷ വീണ്ടും നടത്തണം;പരീക്ഷാ കേന്ദ്രത്തിനെതിരെ രക്ഷിതാക്കൾ

നീറ്റ് പരീക്ഷാ കേന്ദ്രത്തിനെതിരെ പരാതിയുമായി രക്ഷിതാക്കൾ. കോട്ടയം ചാന്നാനിക്കാട് ശ്രീനാരായണ പബ്ലിക്ക് സ്കൂളിനെതിരെയാണ് രക്ഷിതാക്കൾ രംഗത്ത് വന്നത്. ഉച്ചക്ക് 1:50 ഓടെയാണ് മുഴുവൻ വിദ്യാർത്ഥികളെയും പരീക്ഷാ കേന്ദ്രത്തിൽ കയറ്റിയത് എന്നാണ് രക്ഷിതാക്കളുടെ ആരോപണം. ഇത് കുട്ടികളുടെ കൂൾ ഓഫ് ടൈം നഷ്ടമാക്കി എന്നും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി.

പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷ ആരംഭിച്ചത് 148 കുട്ടികളുടെ ബയോമെട്രിക് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാതെയാണ്. അതുകൊണ്ട് പരീക്ഷ വീണ്ടും നടത്തണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.

മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് നീറ്റ് പരീക്ഷ നടത്തുന്നത്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉള്‍പ്പെടെ 13 ഭാഷകളിലാണ് പരീക്ഷ നടക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ 5.20 വരെയാണ് പരീക്ഷാസമയം. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുന്‍പ് വിദ്യാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രവേശിക്കണം എന്നാണ് ചട്ടം. ഇതിന് ശേഷം എത്തുന്നവർക്ക് പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിക്കില്ല. എന്നാൽ 1:50 ഓടെയാണ് മുഴുവൻ വിദ്യാർത്ഥികളെയും പരീക്ഷ കേന്ദ്രത്തിൽ കയറ്റിയത് എന്നാണ് രക്ഷിതാക്കളുടെ ആരോപണം. അതേസമയം, കേരളത്തില്‍ ഞായറാഴ്ച 1.28 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. 499 നഗരങ്ങളിലായി 20,87,449 വിദ്യാർത്ഥികൾ രാജ്യത്തൊട്ടാകെ പരീക്ഷ എഴുതുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News