മൂന്നു വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ തൂങ്ങിമരിച്ചു

ആലപ്പുഴ എടത്വ തലവെടിയിൽ മൂന്നു വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു. തലവടി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ മൂലേപ്പറമ്പിൽ വീട്ടിൽ  സുനി(33) സുമി(31) എന്നിവരാണ് തൂങ്ങിമരിച്ചത്. ഭാര്യ സുമി വിദേശത്തായിരുന്നു ജോലി ചെയ്തത്. ക്യാൻസർ രോഗബാധയെ തുടർന്ന് നാട്ടിലെത്തുകയായിരുന്നു. ഇതോടൊപ്പം തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിൽ ചികിത്സ നടത്തിവരികയായിരുന്നു.

ALSO READ: എല്‍ഡി ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള പരീക്ഷയുടെ വിജ്ഞാപനമിറങ്ങി

ഇന്ന് പുലർച്ചയോടെ ഇരുവരെയും കാണാതായതിനെത്തുടർന്ന് തൊട്ടടുത്ത താമസിക്കുന്ന ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. ഉടൻ തന്നെ എടത്വ പൊലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചുവരുന്നു. വീടുപണിയിലും ചികിത്സാ ചെലവിനും സാമ്പത്തിക ബാധ്യത വന്നതോടെ ആത്മഹത്യ ചെയ്തതാവാം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റും.

ALSO READ: കണ്ണൂർ വിസി ചുമതല പ്രൊഫ ബിജോയ് നന്ദന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News