സമൂഹമാധ്യമങ്ങളിലെ അന്തവിശ്വാസ പ്രചാരണങ്ങളെ അടിസ്ഥാനമാക്കി മരിച്ചുപോയ മക്കളുടെ മൃതദേഹങ്ങള്‍ ഉപ്പിലിട്ട് സൂക്ഷിച്ച് രക്ഷിതാക്കള്‍. കര്‍ണാടകയിലെ ഹവേരി ജില്ലയിലാണ് സംഭവം. 11വയസുള്ള നാഗരാജ് ലാങ്കര്‍, 12 വയസുള്ള ഹേമന്ത് ഹരിജന്‍ എന്നിവര്‍ കടലിറങ്ങിയപ്പോള്‍ മുങ്ങി മരിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരുടെ അച്ഛന്മാരായ മാരുതിയും മാലതേഷും ഗ്രാമത്തിലെ ചില പ്രമുഖരും ചേര്‍ന്നാണ് മൃതശരീരങ്ങള്‍ ഉപ്പിലിട്ട് സൂക്ഷിക്കാന്‍ തീരുമാനിച്ചത്. അയ്യായിരത്തോളം രൂപ മുടക്കി 200 കിലോ ഉപ്പാണ് ഇവര്‍ വാങ്ങിയത്.
ALSO READ: മകളെ കൊലപ്പെടുത്തി പുഴയിലെറിഞ്ഞ കേസ് ; പിതാവ് സനു മോഹന്‍ കുറ്റക്കാരന്‍
കുട്ടികള്‍ പുനര്‍ജനിക്കുമെന്നാണ് ഇവര്‍ വിശ്വസിച്ചത്. സമൂഹമാധ്യമത്തിലെ ഒരു വീഡിയോ പ്രചാരണം അനുസരിച്ചായിരുന്നു കുട്ടികളുടെ കുടുംബങ്ങള്‍ ഈ തീരുമാനമെടുത്തത്. അന്തവിശ്വാസം മൂലം കുട്ടികളുടെ രക്ഷിതാക്കള്‍ വലിയ അളവില്‍ ഉപ്പ് വാങ്ങി മൃതദേഹങ്ങള്‍ ഷീറ്റില്‍ ഉപ്പുകൊണ്ട് പൊതിഞ്ഞ് സൂക്ഷിച്ചു. ആറ് മണിക്കൂറോളമാണ് കുട്ടികളുടെ മൃതദേഹം ഇത്തരത്തില്‍ സൂക്ഷിച്ചത്. അതിനിടെ സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് സ്ഥലത്തെത്തി ഇവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. ഇരുകുടുംബങ്ങളും ഇതോടെ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സന്നദ്ധരാവുകയും ചെയ്തു.
ALSO READ: ഷഹന നേരിട്ടത് ക്രൂരമർദ്ദനം; തെളിവുകൾ പുറത്തുവിട്ട് കുടുംബം
ആകസ്മികമായ വലിയൊരു ആഘാതമുണ്ടായപ്പോള്‍, കുഞ്ഞുങ്ങളെ തിരികെ കിട്ടാന്‍ അവരുടെ കുടുംബങ്ങള്‍ നടത്തിയ പ്രവര്‍ത്തി തെറ്റാണെന്ന് പഴിക്കാനാവില്ലെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here