നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; മാതാപിതാക്കള്‍ താമസിച്ചത് ദമ്പതികളെന്ന വ്യാജേന

ഇടുക്കി: കമ്പംമേട്ടിൽ അതിഥി തൊഴിലാളികൾ നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദമ്പതികളെന്ന വ്യാജേനയാണ് മധ്യപ്രദേശ് സ്വദേശികളായ സാധുറാം, മാലതി എന്നിവര്‍  കമ്പംമേട്ടില്‍ താമസിച്ചിരുന്നത്. സംഭവം ദുരഭിമാനക്കൊലയാണെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് നവജാത ശിശുവിനെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏഴാം തീയതിയാണ് കുഞ്ഞ് ജനിച്ചത്. സാധുറാമിനെ കസ്റ്റഡിയിൽ എടുത്തു. മാലതി ആശുപത്രിയിൽ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration