പെണ്മക്കളുടെ പ്രണയങ്ങളിൽ ഇഷ്ടക്കേട്, ഇരുവരെയും കൊലപ്പെടുത്തി മാതാപിതാക്കൾ

പ്രണയത്തിലേർപ്പെട്ടതിന് സ്വന്തം പെണ്മക്കളെ കൊന്ന് മാതാപിതാക്കൾ. ബിഹാറിലെ ഹാജിപ്പൂരിലാണ്‌ നാടിനെ നടുക്കിയ ഈ സംഭവമുണ്ടായത്.

പതിനാറും പതിനെട്ടും വയസ്സുള്ള തന്നു കുമാരി, റോഷ്ണി കുമാരി എന്നിവരെയാണ് അച്ഛന് അമ്മയും ചേർന്ന് കൊലപ്പെടുത്തിയത്. മക്കൾക്ക് ഇതരജാതിക്കാരായ യുവാക്കളുമായി പ്രണയമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകം. കുട്ടികൾ ഉറങ്ങിക്കിടക്കുമ്പോൾ ഇരുവരെയും ശാസം മുട്ടിച്ചാണ് കൊന്നത്. സംഭവമറിഞ്ഞ് പൊലീസ് എത്തുമ്പോൾ മാതാവ് റിങ്കു ദേവി കുട്ടികളുടെ മൃതദേഹങ്ങൾക്ക് അടുത്ത് ഇരിക്കുകയായിരുന്നു.

കുട്ടികളെ താൻ കൊന്നതാണെന്ന് റിങ്കു ദേവി സമ്മതിച്ചു. കൊലപാതകത്തിന് ശേഷം ഭർത്താവ് സ്ഥലത്തുനിന്ന് രക്ഷപെട്ടു. എന്നാൽ കൂടുതൽ അന്വേഷണത്തിൽ ഭർത്താവിനെ പോലീസ് കണ്ടെത്തുകയും കൊലപാതകത്തിൽ പങ്ക് സ്ഥിരീകരിക്കുകയും ചെയ്തു. മക്കൾക്ക് ഇതരജാതിക്കാരായ യുവാക്കളുമായി പ്രണയമുണ്ടായിരുന്നുവെന്നും തങ്ങളുടെ നിർദ്ദേശങ്ങൾ അവഗണിച്ചുകൊണ്ട് അവരുടെയൊപ്പം പുറത്തുപോകുമായിരുനെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നും പോലീസിനോട് മാതാപിതാക്കൾ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News