കോവീഷീല്‍ഡ് കുത്തിവെയ്പ്പിനെ തുടര്‍ന്ന് മകള്‍ മരിച്ചെന്ന ആരോപണവുമായി മാതാപിതാക്കള്‍. സംഭവത്തില്‍ ബ്രിട്ടീഷ് മരുന്നു കമ്പനി ഭീമന്മാരും ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ ആസ്ട്രാ സെനകയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണവര്‍.
പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയ്ക്കുക, രക്തം കട്ടപിടിക്കുക തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ വളരെ അപൂര്‍വമായ ചില സന്ദര്‍ഭങ്ങളില്‍ സംഭവിക്കുമെന്ന് യുകെ കോടതിയില്‍ കമ്പനി രേഖകള്‍ സമര്‍പ്പിച്ചതോടെയാണ് തീരുമാനം. 20 വയസുകാരിയായ കാരുണ്യ 2021ലാണ് മരിച്ചത്. കമ്പനിയുടെ കുറ്റസമ്മതം വളരെ വൈകിയെന്നും ഒരുപാട് ജീവനുകള്‍ നഷ്ടപ്പെട്ടതിന് ശേഷമാണ് അവര്‍ അതിന് തയ്യാറായതെന്നും കാരുണ്യയുടെ പിതാവ് വേണുഗോപാലന്‍ ഗോവിന്ദന്‍ പറഞ്ഞു.
15ഓളം യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ വാക്‌സിന് മൂലം ആളുകള്‍ രക്തം കട്ടപിടിച്ച് മരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അപ്പോഴെങ്കിലും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇതിന്റെ വിതരണം അവസാനിപ്പിക്കണമായിരുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ALSO READ: അങ്കമാലിയിൽ 200 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയാണ് രാജ്യത്ത് ആസ്ട്രസെനക്കയുടെ വാക്‌സിന്‍ നിര്‍മിച്ചത്. ഇക്കാര്യത്തില്‍ ഇതുവരെ അവര്‍ പ്രതികരിച്ചിട്ടില്ല. സെറം ഇന്‍സ്റ്റിറ്റ്യൂട്ടും അദാര്‍ പൂനാവാലയും അവരുടെ പാപത്തിന് ഉത്തരം നല്‍കിയേ മതിയാവു. ഒപ്പം ഇത്തരം വാക്‌സിനുകള്‍ പുറത്തിറക്കാന്‍ അനുവാദം നല്‍കിയ സര്‍ക്കാരും ഉത്തരം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here