അമേരിക്കയില്‍ സുഹൃത്ത് വെടിവെച്ച് കൊലപ്പെടുത്തിയ മകളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കാത്തിരിക്കുകയാണ് പഞ്ചാബിലെ കര്‍ഷക കുടുംബം. മുപ്പത്തിനാലുകാരിയായ ഹര്‍പ്രീത് കൗര്‍ എന്ന നവ് സരണ്‍ ആണ് അമേരിക്കയിലെ കാലിഫോര്‍ണിയയിലെ റോസ് വില്ലെയിലെ മാളില്‍ കൊല്ലപ്പെട്ടത്. യുവതിയുടെ സുഹൃത്ത് 29കാരനായ സിംറാന്‍ജിത് സിംഗാണ് കൊലയാളി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
also read- വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 61കാരന്‍ പിടിയില്‍
ലുധിയാന ജില്ലയിലെ ബ്രഹംപൂര്‍ ഗ്രാമത്തിലെ ചെറിയ കര്‍ഷക കുടുംബത്തിലെ അംഗമാണ് യുവതി. മകളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കുടുംബം. നിലവില്‍ റോസ് വില്ലെ പൊലീസിന്റെ കസ്റ്റഡിയില്‍ മോര്‍ച്ചറിയിലാണ് മൃതദേഹമുള്ളത്.
സഹോദരങ്ങള്‍ക്കൊപ്പം ബ്രഹംപൂര്‍ ഗ്രാമത്തില്‍ കൃഷിയിലേര്‍പ്പെട്ടും മറ്റും കഠിനാധ്വാനം ചെയ്തായിരുന്നു ഹര്‍പ്രീതിന്റെ ജീവിതം. ഒമ്പത് വര്‍ഷം മുമ്പ് ജോലി തേടി മലേഷ്യയിലേക്ക് പോയി. വിവിധ ജോലികള്‍ക്ക് പുറമെ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വ്‌ളോഗിംഗ് ആരംഭിച്ചു. ചുരുങ്ങിയ കാലം കൊണ്ട് ഹര്‍പ്രീത് ലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെ നേടി.
മലേഷ്യയില്‍ വെച്ചാണ് ഹര്‍പ്രീതും സിംറാന്‍ജിത്തും പരിചയപ്പെട്ടത്. അമേരിക്കയിലേക്ക് പോകാമെന്നും അമേരിക്കയിലെത്തിയാല്‍ വിവാഹം കഴിക്കാമെന്നും സിംറാന്‍ജിത് വാക്ക് നല്‍കിയിരുന്നു. അഞ്ച് മാസം മുന്‍പ് ഇരുവരും അമേരിക്കയിലെത്തി. സോഷ്യല്‍ മീഡിയയിലൂടെയുള്ള ഹര്‍പ്രീതിന്റെ ഇടപെടലുകള്‍ സിംറാന്‍ജിത്ത് എതിര്‍ത്തിരുന്നു. സംഭവത്തിന് മൂന്ന് ദിവസം മുന്‍പ് ഇതേച്ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നു. എല്ലാം പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞ് ഹര്‍പ്രീതിനെ മാളിലേക്ക് വിളിച്ചുവരുത്തിയ സിംറാന്‍ജിത്ത് വെടിവെച്ച് കൊല്ലുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here