മക്കളെ മാനവികതയുള്ള മനുഷ്യരാക്കാനാണ് മാതാപിതാക്കൾ പ്രചോദനമാകേണ്ടത്: പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാട്

മാതാപിതാക്കളാണ് കുട്ടികളുടെ ആദ്യ ഗുരുക്കളെന്നും അനുകരിക്കാനല്ല മറിച്ച് സ്വന്തമായി പുതിയ വഴികൾ വെട്ടിതെളിയിക്കാനാണ് അവരെ പ്രാപ്തരാക്കേണ്ടതെന്നും പ്രശസ്തനായ മാന്ത്രികൻ ഗോപിനാഥ് മുതുകാട് പറഞ്ഞു. അംബർനാഥ് എസ് എൻ ഡി പി യോഗം രജത ജൂബിലി ആഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു പ്രചോദനാത്മക പ്രഭാഷകൻ കൂടിയായ അദ്ദേഹം.

Also Read: അടുത്ത വര്‍ഷം മുതൽ സൗദിയില്‍ ശമ്പള വര്‍ധനവെന്ന് റിപ്പോർട്ട്

മക്കളെ മാനവികതയുള്ള മനുഷ്യരാക്കാനാണ് മാതാപിതാക്കൾ പ്രചോദനമേകേണ്ടതെന്നും മുതുകാട് തന്റെ പ്രഭാഷണത്തിൽ വ്യക്തമാക്കി. തന്റെ കുട്ടിയെ ഡോക്ടറും എൻജിനീയറുമാക്കുമെന്ന് പറയുന്നതിന് പകരം അവരെ മാനവികതയിൽ മനുഷ്യരാക്കുമെന്ന് പറയുവാനുള്ള മാനസികാവസ്ഥയിലേക്ക് നമ്മൾ വളരണമെന്നും മുതുകാട് വ്യക്തമാക്കി. മുബൈയിലെ മലയാളി സംഘടനകളുടെ താക്കോൽ സ്ഥാനത്തേക്ക് പുതിയ തലമുറ കടന്നു വരേണ്ടത് അനിവാര്യമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ശാഖാ പ്രസിഡന്റ് എം പി അജയകുമാർ പറഞ്ഞു.

Also Read: വർക്കലയിലെ ജലസാഹസികത ആസ്വദിക്കാം; ജെറ്റ് സ്‌കി ഡ്രൈവിങ്ങുമായി മന്ത്രി മുഹമ്മദ് റിയാസ്

സിനിമാ ടെലിവിഷൻ താരം രാജീവ് പരമേശ്വരൻ വിശിഷ്ടാതിഥിയായിരുന്നു.  സംഘടനയുടെ മുൻകാല സാരഥികളെ ചടങ്ങിൽ ആദരിച്ചു. മാവേലിക്കര ശ്രീകുമാർ ചടങ്ങ് നിയന്ത്രിച്ചു. തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News