‘മകളുടെ മരണത്തിന് കാരണം കൊവിഷീല്‍ഡ് വാക്‌സിന്‍’; സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ നിയമനടപടിയുമായി കുടുംബം

കൊവിഷീല്‍ഡ് വാക്സിനേഷന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ മകള്‍ മരിച്ചെന്ന ആരോപണവുമായി മാതാപിതാക്കള്‍. കൊവിഷീല്‍ഡ് വാക്സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് നിര്‍മ്മാണ കമ്പനി തന്നെ കോടതിയില്‍ സമ്മതിച്ചതിന് പിന്നാലെയാണ് ഇവര്‍ നിയമനടപടികള്‍ ആരംഭിച്ചത്. മകളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്വതന്ത്ര മെഡിക്കല്‍ ബോര്‍ഡിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗോവിന്ദന്‍ ഹര്‍ജി നല്‍കിയത്.

Also Read: ‘കത്തുന്ന വെയിലത്ത് പ്രതിരോധം പരമപ്രധാനം’, അവധിക്കാല ക്ലാസുകൾക്ക് നിയന്ത്രണം; മുഖ്യമന്ത്രിയുടെ യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ

വേണുഗോപാലന്‍ ഗോവിന്ദന്റെ മകള്‍ കാരുണ്യയാണ് കോവിഷീല്‍ഡ് വാക്സിന്‍ എടുത്തതിന് ശേഷം 2021 ജൂലൈയില്‍ മരിച്ചത്. എന്നാല്‍ വാക്സിന്‍ മൂലമാണ് കാരുണ്യയുടെ മരണം സംഭവിച്ചതെന്നതിന് മതിയായ തെളിവുകളില്ലെന്ന് സര്‍ക്കാര്‍ രൂപീകരിച്ച ദേശീയ കമ്മിറ്റി പറഞ്ഞു. ആസ്ട്രസെനെക്കയുടെ വെളിപ്പെടുത്തലിന് പിന്നാലെ കൊവിഷീല്‍ഡിന്റെ പ്രത്യാഘാതങ്ങള്‍ക്കെതിരെ വേറെയും കുടുംബങ്ങള്‍ രംഗത്തുവരുന്നുണ്ട്. 18 കാരിയായ റിതൈക ശ്രീ ഓംത്രി എന്ന പെണ്‍കുട്ടിയുടെ മരണവും കൊവിഷീല്‍ഡ് മൂലമാണെന്ന് യുകെയിലുള്ള കുടുംബം ആരോപിക്കുന്നു.

ബ്രിട്ടീഷ് ഫാര്‍മ കമ്പനിയായ ആസ്ട്രസെനെക്കയും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ്, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് നിര്‍മിച്ചത്. അസ്ട്രസെനെക നിര്‍മിച്ച വാക്‌സിനുകള്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് കാട്ടി വിവിധ രാജ്യങ്ങളില്‍ നിരവധിപ്പേര്‍ പരാതിപ്പെടുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News