പരിനീതി ചോപ്രയുടെയും രാഘവ് ഛദ്ദയുടെയും വിവാഹം സെപ്റ്റംബർ 25 ന്; രാജസ്ഥാനിലെ ഉദയ്പൂർ പാലസ് വേദിയാകും

ബോളിവുഡ് നടി പരിനീതി ചോപ്രയുടെയും എ എ പി നേതാവ് രാഘവ് ഛദ്ദയുടെയും വിവാഹം നടക്കുക രാജസ്ഥാനിലെ ഉദയ്പൂർ ഒബ്റോയ് ഉദൈവിലാസിൽ എന്ന് റിപ്പോർട്ട്. സെപ്റ്റംബർ 25-ന് ആയിരിക്കും വിവാഹം നടക്കുക. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരിക്കും ചടങ്ങുകൾ നടക്കുക.വിവാഹത്തിന്റെ മുന്നൊരുക്കങ്ങൾ ഇതിനോടകം തുടങ്ങി കഴിഞ്ഞു.ആഢംബരമായിട്ടാകും വിവാഹം നടക്കുക.വിവാഹത്തിന് ശേഷം ഗുരുഗ്രാമിൽ സൽക്കാരം ഉണ്ടാകുമെന്നാണ് സൂചന.

also read: മണിപ്പൂര്‍ കലാപം; ദുരിതാശ്വാസ ക്യാമ്പുകളിലെ കാഴ്ചകള്‍ ഞെട്ടിക്കുന്നത്; സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് സീതാറാം യെച്ചൂരി

മെയ് 13-ന് ഡൽഹിയിലെ കപൂർത്തല ഹൗസിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ഇരുവരും ഉദയ്പൂരിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വിവാഹം നടത്തിയേക്കുമെന്നായിരുന്നു മുൻപ് പുറത്തു വന്ന റിപ്പോർട്ട്. എന്നാൽ രാജസ്ഥാനിലെ അത്യാഡംബര റിസോർട്ടായ ഉദയ്പൂരിലെ ഒബ്റോയ് ഉദൈവിലാസ് വിവാഹം നടക്കുക എന്നാണ് പുതിയ വിവരങ്ങൾ.

വർഷങ്ങളായുള്ള സൗഹൃദത്തിനു ശേഷമാണ് പരിനീതി ചോപ്രയെയും രാഘവ് ഛദ്ദയെയും പ്രണയത്തിലായത് . രഹസ്യമായി സൂക്ഷിച്ചിരുന്ന പ്രണയബന്ധം വിവാ​ഹ നിശ്ചയത്തോടനുബന്ധിച്ചാണ് ഇവർ പരസ്യമാക്കുകയായിരുന്നു.

also read:എക്‌സിൽ ബ്ലോക്ക് ചെയ്യൽ നടക്കില്ല; പുതിയ മാറ്റത്തിനൊരുങ്ങി ഇലോൺ മസ്‌ക്

ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളുടെയും പ്രധാന വിവാഹ ഇടമാണ് ഉദയ്പൂർ. 2018-ൽ ഇഷ അംബാനിയുടെയും ആനന്ദ് പിരാമലിന്റെയും വിവാഹവും ഇവിടെ വെച്ചായിരുന്നു നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News