ഒട്ടും കരിയാതെ നല്ല മൊരിഞ്ഞ പരിപ്പുവട വേണോ? ഇങ്ങനെ ട്രൈ ചെയ്ത് നോക്കൂ

വൈകിട്ട് ചായയ്ക്ക് ഒട്ടും കരിയാതെ നല്ല മൊരിഞ്ഞ പരിപ്പുവട ഉണ്ടാക്കിയാലോ ? നല്ല തട്ടുകട സ്റ്റൈലില്‍ ക്രിസ്പി ആയിട്ടുള്ള കിടിലന്‍ പരിപ്പുവട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

തൂവര പരിപ്പ് – 1കപ്പ്

ചെറിയ ഉള്ളി – 1/2 കപ്പ് വട്ടത്തില്‍ നുറുക്കിയത്

പച്ചമുളക് – 1ടേബിള്‍ സ്പൂണ്‍ വട്ടത്തില്‍ നുറുക്കിയത്

ഇഞ്ചി – 1ടീസ്പൂണ്‍ ചെറുതായി നുറുക്കിയത്

കറിവേപ്പില

ഉപ്പ്

വെളിച്ചെണ്ണ – വറുക്കാന്‍

തയാറാക്കുന്ന വിധം

ആദ്യം പരിപ്പ് 4 മണിക്കൂര്‍ കുതിര്‍ത്ത് തരു തരുപ്പായി അരച്ചെടുക്കുക.

തുടര്‍ന്ന് ബാക്കി ചേരുവകളും ചേര്‍ത്തു കുഴച്ചു ഓരോ ഉരുളകളായി പരത്തി എടുക്കുക.

തുടര്‍ന്ന് പരത്തിയ മാവ് ചൂടായ വെളിച്ചെണ്ണയില്‍ വറുത്തു കോരുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration