പാരീസ് ഒളിംപ്ക്സിന് ഇനി 365 ദിവസങ്ങളുടെ കാത്തിരിപ്പ്

പുതിയ ദൂരങ്ങളും വേഗങ്ങളും താണ്ടാന്‍…. പുതിയ ഉയരങ്ങളില്‍ മെഡലണിയാന്‍, മെഡല്‍പ്പു‍ഴയില്‍ നീന്തിത്തുടിക്കാന്‍.. ലോകത്തെ എറിഞ്ഞും എയ്തും കീ‍ഴടക്കാന്‍… വിശ്വകായികമാമാങ്കത്തിന്‍റെ സ്റ്റാര്‍ട്ടിങ് പോയിന്‍റിലേക്ക് ഇനി 365 ദിവസങ്ങളുടെ മാത്രം ദൂരം. മൂന്നാം തവണ പാരീസിലേക്കെത്തുന്ന ഒളിംപിക്സിന് 2024 ജൂലായ് 26 ന് തുടക്കമാകും. 206 രാജ്യങ്ങളില്‍ നിന്നായി 10500 താരങ്ങള്‍ പങ്കെടുക്കുന്ന ഒളിംപിക്സില്‍ 48 വിഭാഗങ്ങളിലായി 329 മത്സര ഇനങ്ങള്‍ നടക്കും. കോവിഡ് കാരണം കാണികണില്ലാതെ നടത്തേണ്ടിവന്ന ടോക്യോ ഒളിംപിക്സിന്‍റെ നിരാശ മായ്കുക കൂടി പാരീസിന്‍റെ ബാധ്യതയാണ്. ലോകത്തിന്‍റെ പ്രകാശമെന്നറിയപ്പെടുന്ന പാരീസില്‍ ഈഫല്‍ ടവറിന്‍റെ നി‍ഴലൊരുക്കുന്ന തണലില്‍ തുറന്ന വേദിയില്‍ 2024 ഒളിംപിക്സിന്‍റെ ദീപം തെളിയും. ആഗസ്ത് 11 വരെ നീളുന്ന മത്സരങ്ങളില്‍ പുതിയ റെക്കോഡുകള്‍ പിറക്കും പുതിയ താരങ്ങള്‍ ജനിക്കും. അപ്പോ‍ഴും വ്യക്തമായ രാഷ്ട്രീയ കാ‍ഴ്ചപ്പാട് മത്സരങ്ങള്‍ക്കിടയിലും കാത്തുസൂക്ഷിക്കുമെന്ന് സൂചന നല്‍കുന്നു പാരീസ്.

Also Read: ആൻഡ്രോയിഡ് കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സപ്പോർട്ട് ഗൂഗിൾ അവസാനിപ്പിക്കുന്നു

യുക്രെയിനിനെതിരെ യുദ്ധം തുടരുന്ന റഷ്യയെയും ബെലറൂസിനെയും ഈ ഒളിംപിക്സിലേക്ക് ക്ഷണിച്ചിട്ടില്ല. എന്നാല്‍ ഇരു രാജ്യങ്ങളിലെയും താരങ്ങള്‍ക്ക് നിക്ഷ്പക്ഷരായി മത്സരിക്കാനുള്ള അവസരം നല്‍കും. ഫ്രഞ്ച് വിപ്ലവകാലത്ത് സ്വതന്ത്രരാക്കപ്പെട്ട അടിമകള്‍ ധരിച്ചിരുന്ന ഫ്രീജെസ് തൊപ്പിയാണ് ഭാഗ്യ ചിഹ്നം. ഒറ്റയ്ക് ഏറെ ദൂരം പോകാം, എന്നാല്‍ ഒരുമിച്ച് ഏറെ ദൂരം താണ്ടാം എന്ന മുദ്രാവാക്യത്തോടെയാണ് ഭാഗ്യചിഹ്നം അവതരിപ്പിച്ചത്. മൂന്നാം തവണയാണ് പാരീസിലേക്ക് ഒളിംപിക്സ് എത്തുന്നത്. ലണ്ടനൊപ്പം മൂന്ന് തവണ ഒളിംപിക്സ് വേദിയാകുന്ന നഗരമായും ഇതോടെ പാരീസ് മാറും. വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യ ഇത്തവണ പാരീസിലേക്ക് ഒരുങ്ങുന്നത്. മലയാളി താരം എം ശ്രീശങ്കര്‍ ഉള്‍പ്പെടെ 9 താരങ്ങള്‍ നിലവില്‍ യോഗ്യത നേടിയിട്ടുണ്ട്. മലയാളി താരങ്ങളായ എല്‍ദോസ് പോള്‍, അബ്ദുള്ള അബൂബക്കര്‍ എന്നിവരും പാരീസ് പ്രതീക്ഷയിലാണ്. 2012 ല്‍ 83 താരങ്ങള്‍ പങ്കെടുത്ത ഒളിംപിക്സില്‍ തുടങ്ങി 2016 ലെ 117 ഉം, 2021 ലെ 124 ലും എത്തിനില്‍ക്കുന്ന ഇന്ത്യന്‍ പ്രാതിനിധ്യം ഇനിയും കൂടുമെന്നാണ് പ്രതീക്ഷ.

Also Read: ഗ്യാന്‍വാപി മസ്ജിദിലെ പുരാവസ്തു സര്‍വേ; ഹര്‍ജികളില്‍ ഇന്നും വാദം തുടരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News