തെരുവില്‍ നീതിക്ക് വേണ്ടി… ഗോദയില്‍ രാജ്യത്തിന് വേണ്ടി… വിനേഷ് ഫോഗട്ട് സ്വര്‍ണത്തിനരികെ നില്‍ക്കുമ്പോള്‍ അഭിമാനം വാനോളം

vinesh phogat

സമര വീര്യത്തിന്റെ അണയാത്ത കനലുമായി പാരിസ് ഒളിമ്പിക്‌സിനെത്തിയ വിനേഷ് ഫോഗട്ട് സ്വര്‍ണത്തിനരികെ. ഗുസ്തി ഫൈനലിനെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയായ വിനേഷ് ഒളിമ്പിക്‌സ് മെഡല്‍ ഉറപ്പിച്ചു കഴിഞ്ഞു. 50 കിലോ ഫ്രീ സ്‌റ്റൈലില്‍ ആണ് മത്സരം. തെരുവില്‍ ക്രൂര മര്‍ദനങ്ങളേറ്റു വാങ്ങിയ ഫോഗട്ട് ഗോദയിലും സൂക്ഷിച്ചത് പോരാട്ട വീര്യം .

ഒളിമ്പിക്‌സിന് മുമ്പേ തെരുവിലായിരുന്നു വിനേഷിന്റെ പ്രക്ഷോഭങ്ങള്‍. എട്ടാം വയസില്‍ അച്ഛനെ നഷ്ടപ്പെട്ടു. ഹരിയാനയിലെ കൊച്ചു ഗ്രാമത്തില്‍ നിന്ന് കഠിന മുള്ളുകള്‍ ചവിട്ടി ഗോദയില്‍ ഇറങ്ങി. ഇന്ത്യക്ക് വേണ്ടി എത്രയോ മെഡലുകള്‍. എന്നാല്‍ മുന്‍ എം പിയും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണ്‍ ചരണ്‍ സിങ് ഗുസ്തി ഫെഡറേഷന്റെ തലപ്പത്ത് എത്തിയതോടെ ഇന്ത്യന്‍ വനിതാ ഗുസ്തിയുടെ കഥ മാറി.

Also Read : സമരവീഥിയില്‍ നിന്ന് ഒളിമ്പിക്‌സ് ഫൈനലിലേക്ക് ! ഇന്ത്യയുടെ മകള്‍ വിനേഷ് ഫോഗട്ട് ഗുസ്തി ഫൈനലില്‍

വനിതാ താരങ്ങളെ ബ്രിജ് ഭൂഷണ്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം തുടങ്ങി. ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി എടുത്തില്ല. അതോടെ ഗുസ്തി താരങ്ങള്‍ പ്രക്ഷോഭം തുടങ്ങി. ഇതിന്റെ മുന്നണി പോരാളിയായിരുന്നു വിനേഷ്. എന്നും തലയെടുപ്പോടെ നടന്ന വിനേഷ് പരസ്യമായി വിങ്ങിപ്പൊട്ടി.

ഗോദയില്‍ നേടിയ നേട്ടങ്ങളൊക്കെ ഗംഗാ നദിയില്‍ ഉപേക്ഷിക്കുമെന്ന് ഗുസ്തി താരങ്ങള്‍ തെരുവില്‍ സമരം തുടങ്ങി. ജന്തര്‍ മന്ദിറിലേ നടുറോഡില്‍ വിനെഷിനെ പൊലീസ് വലിച്ചിഴച്ചു. ക്രൂരമായി ലാത്തി ചാര്‍ജ് ചെയ്തു. ഇന്ത്യയുടെ അഭിമാനമായ താരങ്ങള്‍ തെരുവില്‍ മര്‍ദിക്കപ്പെട്ടു.

ഇതോടെ ഒളിമ്പിക്‌സിന് മുന്നോടിയായ വിനേഷിന് പരിശീലങ്ങളും മത്സരങ്ങളും കുറവായിരുന്നു. സീഡ് ചെയ്യാതെ ഗോദയില്‍ ഇറങ്ങേണ്ടി വന്നു. അതോടെ വമ്പന്‍ താരങ്ങളോട് തന്നെ ആദ്യ മത്സരങ്ങള്‍. ടോക്കിയോവിലെ സ്വര്‍ണ മെഡല്‍ ജേതാവ് സുസുകിയെ അട്ടിമറിച്ചായിരുന്നു വരവ്.

ഒറ്റ ദിവസം തന്നെ മൂന്നു വിജയങ്ങള്‍. സെമിയില്‍ ക്യൂബന്‍ താരത്തെ തോല്‍പ്പിച്ചത് അഞ്ചേ പൂജ്യത്തിന്. വിനേഷ് ഫൈനലില്‍. മെഡല്‍ ഉറപ്പിച്ചു കഴിഞ്ഞു ഫോഗട്ട്. ഗോദയില്‍ വിനീഷിന്റെ തെരുവില്‍ അവഹേളിച്ച ഭരണ കൂടത്തിനു നേരെ കൂടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News