പാരീസ് ഒളിമ്പിക്‌സില്‍ യോഗ്യത നേടാനാവാതെ ബ്രസീല്‍ പുറത്തേക്ക്. ചിരവൈരികളായ അര്‍ജന്റീനയോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടതാണ് ബ്രസീലിന്റെ മടക്കം. 2004ന് ശേഷം ഇതാദ്യമായാണ് ബ്രസീല്‍ ഒളിമ്പിക്‌സിന് യോഗ്യത നേടാതെ പോവുന്നത്. കഴിഞ്ഞ നാല് ഒളിമ്പിക്‌സിലും ഗോള്‍ഡന്‍ മെഡല്‍ സ്വന്തമാക്കാന്‍ ബ്രസീലിന് സാധിച്ചിരുന്നു. ഈ മടക്കം വലിയ നിരാശയാണ് ആരാധകരിൽ ഉണ്ടാക്കിയിരിക്കുന്നത്.
ALSO READ: പാലക്കാട് മുതലമടയിലെ യുവാക്കളുടെ തിരോധാനം: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
വെനസ്വലയില്‍ നടന്ന മത്സരത്തില്‍ 77ാം മിനിട്ടില്‍ ലൂസിയാനോ ഗോന്‍ഡൗ ആണ് അര്‍ജന്റീനക്കായി മത്സരത്തിലെ ഏകഗോള്‍ നേടിയത്. ഇതോടെ കടുത്ത പ്രതിരോധത്തിലേക്ക് നീങ്ങിയ അര്ജന്റീന സംഘം ബ്രസീലിനെ പിടിച്ചുകെട്ടുകയായിരുന്നു.
അതേസമയം, പാരിസ് ഒളിമ്പിക്‌സ് യോഗ്യതയിലെ മറ്റൊരു മത്സരത്തില്‍ പരാഗ്വ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വെനസ്വലയെ പരാജയപ്പെടുത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here