പാരിസ് ഒളിംപിക്‌സിന്റെ സമാപനചടങ്ങില്‍ പതാകവാഹകനായത് മലയാളി താരം പി ആര്‍ ശ്രീജേഷ് ആയിരുന്നു.നീരജ് ചോപ്രയ്ക്ക് പകരക്കാരനായാണ് ശ്രീജേഷ് പതാകാവാഹകനായത്. ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷനാണ് അത്തരത്തില്‍ ഒരു തീരുമാനമെടുത്തത്.
പാരിസ് ഒളിംപിക്‌സിന് പിന്നാലെ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പറായിരുന്ന പി ആര്‍ ശ്രീജേഷ് വിരമിച്ചിരുന്നു. ടോക്കിയോയ്ക്ക് പിന്നാലെ പാരിസ് ഒളിംപിക്‌സിലും വെങ്കല മെഡല്‍ നേട്ടത്തോടെയാണ് ശ്രീജേഷ് വിരമിക്കുന്നത്.
Also Read : വയനാടിനെ നെഞ്ചോടുചേര്‍ത്ത് പൃഥിരാജ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കി
പതാകവാഹകനായി ശ്രീജേഷിനെ ചുമതലപ്പെടുത്തിയ തീരുമാനത്തില്‍ എത്തിയ ശേഷം ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്റെ പ്രസിഡന്റ് പി ടി ഉഷ നീരജ് ചോപ്രയുമായി സംസാരിച്ചിരുന്നു. എന്നാല്‍ അതില്‍ നീരജ് ചോപ്ര നല്‍കിയ മറുപടിയാണ് അതിശയിപ്പിക്കുന്നത്.
താന്‍ സംസാരിച്ചിരുന്നില്ലെങ്കിലും ശ്രീഭായിയുടെ പേര് പതാകവാഹകനായി നിര്‍ദ്ദേശിക്കുമായിരുന്നുവെന്ന് നീരജ് പറഞ്ഞതായി പി ടി ഉഷ പ്രതികരിച്ചു. ശ്രീജേഷ് ഇന്ത്യന്‍ കായിക രംഗത്തിന് നല്‍കിയ അതുല്യസേവനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ അവസരമെന്നും പി ടി ഉഷ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here